29 February Saturday

ഓശാന പെരുന്നാൾ ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
കോഴിക്കോട്
പ്രാർഥനയുടെയും സ‌്നേഹത്തിന്റെയും വെളിച്ചത്തിൽ കൈയിൽ കുരുത്തോലകളുമായി വിശ്വാസികൾ ഓശാന പെരുന്നാൾ ആചരിച്ചു.  ഈസ്റ്ററിന‌് മുന്നോടിയായുള്ള വിശുദ്ധവാരാചരണത്തിനും തുടക്കമായി.  വിവിധ പള്ളികളിൽ കുരുത്തോല പ്രദക്ഷിണവുമുണ്ടായി. 
ദേവമാതാ കത്തീഡ്രലിൽ കോഴിക്കോട് രൂപത ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ മുഖ്യകാർമികനായി. മാനാഞ്ചിറ സിഎസ്ഐ കത്തീഡ്രലിൽ റവ. എം പി ബർണറ്റ്, ബിലാത്തികുളം സെന്റ് ജോർജ് ഓർത്ത‍ഡോക്സ് കത്തീഡ്രലിൽ വികാരി ഫാ. വർഗീസ് ജോർജ്, കണ്ണൂർ റോഡ് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വികാരി ഫാ. ബിജു കെ ജോർജ് എന്നിവരും  നേതൃത്വംനൽകി.
ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ വികാരി ഫാ. ഫ്രാൻസിസ് വെള്ളംമാക്കൽ, അസി. വികാരി ഫാ. മാത്യു കോട്ടക്കൽ എന്നിവർ കാർമികത്വം വഹിച്ചു. പൂഴിത്തോട് അമലോത്ഭവമാത പള്ളിയിൽ വികാരി ഫാ. അഗസ്റ്റിൻ പാട്ടാനി, ചെമ്പനോട സെന്റ് ജോസഫ്സ‌് പള്ളിയിൽ വികാരി ഫാ. മാത്യു ചെറുവേലിൽ, പെരുവണ്ണാമൂഴി ഫാത്തിമ മാത പള്ളിയിൽ വികാരി ഫാ. ജോസ് മണ്ണംചേരിൽ, മുതുകാട് ക്രിസ്തുരാജ ദേവാലയത്തിൽ വികാരി ഫാ. പ്രിയേഷ് തേവടിയിൽ, പടത്തുകടവ് തിരുക്കുടുംബ ദേവാലയത്തിൽ വികാരി ഫാ. ആന്റണി ചെന്നിക്കര, മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിൽ വികാരി ഫാ. ജോർജ് കളരിക്കൽ, പശുക്കടവ് സെന്റ് തെരേസാ പള്ളിയിൽ വികാരി ഫാ. തോമസ് ചക്കിട്ടമുറി എന്നിവർ കാർമികത്വം വഹിച്ചു.
പ്രധാന വാർത്തകൾ
 Top