25 June Tuesday

വരൾച്ച രൂക്ഷമാകുന്നു; പുഴകളും നീർച്ചാലുകളും വറ്റി

സ്വന്തം ലേഖകൻUpdated: Monday Apr 15, 2019

 

 
 
കടുത്ത വേനൽച്ചൂടിൽ മലയോര മേഖലയിലെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. ജില്ലാ അതിർത്തി വനാന്തരങ്ങളിൽനിന്ന‌് ഉത്ഭവിക്കുന്ന പ്രകൃതിദത്ത നീരുറവകളും വറ്റിയതോടെ കുടിവെള്ളത്തിനും രൂക്ഷമായ ക്ഷാമം നേരിടുകയാണ്. പഞ്ചായത്തുകളും യുവജന രാഷ്ട്രീയ സംഘടനകളും കുടിവെള്ളം വിതരണം ചെയ്യുന്നതാണ‌് ജനങ്ങൾക്ക് ആശ്വാസം. 
നീരുറവകളിൽനിന്ന‌് ഹോസ‌് വഴി കുടിക്കാനും കാർഷികാവശ്യത്തിനും വെള്ളം ഉപയോഗിച്ചുവന്ന മലയോര കർഷക കുടുംബങ്ങളാണ് ഏറെ പ്രയാസപ്പെടുന്നത‌്.  വയനാടൻ  മലമടക്കുകളിൽനിന്ന് ആരംഭിക്കുന്നതും  കുറ്റ്യാടി പുഴയുടെ കൈവഴികളുമായ  പുഴകൾ വറ്റിയതോടെ കിണറുകളിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട‌്. കുറ്റ്യാടിപ്പുഴ വറ്റിയാൽ  പല കുടിവെള്ള പദ്ധതികളുടെയും കിണറുകൾ വറ്റും. കാവിലുംപാറ, കായക്കൊടി, മരുതോങ്കര, നരിപ്പറ്റ, വാണിമേൽ, വളയം മലയോരങ്ങളിലാണ് കാർഷിക വിളകളും  കരിഞ്ഞുതുടങ്ങിയത്. വേനൽ മഴ ലഭിക്കാത്തതാണ്  വരൾച്ച രൂക്ഷമാക്കിയതും കൃഷി നശിക്കാൻ കാരണമായതെന്നും കർഷകർ പറയുന്നു.
പ്രധാന വാർത്തകൾ
 Top