14 November Thursday

ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം

സ്വന്തം ലേഖകൻUpdated: Monday Apr 15, 2019
 
കോഴിക്കോട്-
കോഴിക്കോട്- നഗരവികസനം പ്രമേയമാക്കി ഓൺലൈൻ മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. യുവധാര കോട്ടൂളിയും കോഴിക്കോടൻസ്- എന്ന ഫേസ്- ബുക്ക്- പേജും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്-. മത്സരാർഥികൾ തങ്ങൾക്കിഷ്ടമായ, കോഴിക്കോട്- നഗരത്തിൽ കഴിഞ്ഞ പത്തുവർഷം നടന്നിട്ടുള്ള വികസനപ്രവർത്തനമാണ് മൊബൈൽ ഫോണിൽ പകർത്തി കോഴിക്കോടൻസ്- എന്ന പേജിൽ പോസ്റ്റ്- ചെയ്യേണ്ടത്-. മികച്ച മൂന്ന‌് ചിത്രങ്ങൾക്ക്- സമ്മാനം നൽകും.  ഫോട്ടോയെടുക്കാൻ ഏതുതരത്തിലുള്ള മൊബൈൽ ഫോണും ഉപയോഗിക്കാം. നഗരത്തിലെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ, ടുറിസം പദ്ധതികൾ, ആശുപത്രികൾ,റോഡ്- തുടങ്ങിയ സർക്കാർ പദ്ധതികളുടെ ചിത്രമാണ് പോസ്റ്റ് -ചെയ്യേണ്ടത്-. കോഴിക്കോട്- പാർലമെന്റ്- മണ്ഡലത്തിലുള്ളവർക്ക‌് മത്സരത്തിൽ പങ്കാളികളാവാം. ഒന്നാം സമ്മാനമായി മൊബൈൽഫോൺ നൽകും. ചിത്രത്തോടൊപ്പം ചെറിയ അടിക്കുറിപ്പും പേരും അയക്കണം.  18 വരെ അപേക്ഷിക്കാം.  https://www.facebook.com/Kozhikodens-682382038478491/ എന്നതാണ് ഫേസ്- ബുക്ക്- പേജിന്റെ വിലാസം. ഫോൺ:  9349111696,9745509105,9446305625
പ്രധാന വാർത്തകൾ
 Top