26 March Tuesday

മെഡി. കോളേജിൽ നിയമനം

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

 

കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോ തൊറാസിക് സർജനെ കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയമിക്കുന്നു. യോ​ഗ്യത: എംസിഎച്ച് / ഡിഎൻബി, കാർഡിയോ തൊറാസിക് സർജറി, നിയോനാറ്റൽ കാർഡിയാക് സർജറിയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിഫലം: 1,25,000 രൂപ പ്രതിമാസം. അഭിമുഖം:  20ന് പകൽ രണ്ടിന്. 
 പെർഫ്യൂഷനിസ്റ്റിനെ ഒരു വർഷത്തേക്ക് നിയമിക്കുന്നു. യോ​ഗ്യത: പ്രീഡി​ഗ്രി/ പ്ലസ്ടു, അം​ഗീകൃത സർവകലാശാലയിൽനിന്നും പെർഫ്യൂഷനിസ്റ്റ് ടെക്നോളജിയിൽ ബിരുദം, പെർഫ്യൂഷനിസ്റ്റ് തസ്തികയിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം. പ്രതിഫലം: 25,000 രൂപ പ്രതിമാസം. അഭിമുഖം  16ന് പകൽ രണ്ടിന്.
 അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്ക് നിയമനം നടത്തുന്നു. യോ​ഗ്യത: അനസ്തേഷ്യോളജിയിലുള്ള എംഡി/ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടിയ ഡിപ്ലോമ ഇൻ അനസ്തേഷ്യ. പ്രതിഫലം: 1,00,000 രൂപ പ്രതിമാസം. അഭിമുഖം 20ന് പകൽ 11.30ന്.  
പ്രധാന വാർത്തകൾ
 Top