17 June Monday

ജില്ലാ സ‌്പോർ‌ട‌്സ‌് കൗൺസിൽ തെരഞ്ഞെടുപ്പ‌് പൂർത്തിയായി

സ്വന്തം ലേഖകൻUpdated: Friday Feb 15, 2019

 

 
തിരുവനനന്തപുരം/കോഴിക്കോട്‌ 
ജില്ലാ സ‌്പോർ‌ട‌്സ‌് കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ‌് പൂർത്തിയായി. പത്ത‌് വർഷങ്ങൾക്കു ശേഷമാണ‌് കൗൺസിലുകളിലേക്ക‌് തെരഞ്ഞെടുപ്പ‌് നടക്കുന്നത‌്. 2008ൽ എൽഡിഎഫ‌് ഭരിക്കുമ്പോഴാണ‌് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട  ജില്ലാ സ‌്പോർട‌്സ‌് കൗൺസിലുകൾ നിലവിൽവന്നത‌്. യുഡിഎഫ‌് ഭരണത്തിൽ ഇഷ്ടക്കാരെ നാമനിർദേശം ചെയ്യുകയായിരുന്നു.  എൽഡിഎഫ‌് സർക്കാർ അധികാരത്തിലെത്തിയതോടെ തെരഞ്ഞെടുപ്പ‌് നടത്തുന്നതിന‌് നിയമസഭയിൽ ബില്ല‌് അവതരിപ്പിച്ചു. 
ഇതിനെതിരെ ചില ജില്ലയിലെ ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ച‌് സ‌്റ്റേ വാങ്ങി. ചൊവ്വാഴ‌്ച സ‌്റ്റേ ഒഴിവാക്കി തെരഞ്ഞെടുപ്പ‌് നടത്താൻ കോടതി അനുമതി നൽകി. സംസ്ഥാന സ‌്പോർട‌്സ‌് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ‌് മാർച്ച‌് അവസാനവാരം നടക്കും.  
ജില്ലാ  പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ എന്ന ക്രമത്തിൽ: തിരുവനന്തപുരം- –- എസ് എസ് സുധീർ, എ എം നിസാർ, കൊല്ലം –-എക്‌സ് ഏണസ്റ്റ്, ഡോ. കെ രാമഭദ്രൻ, പത്തനംതിട്ട -–- കെ അനിൽകുമാർ, സി എൻ രാജേഷ്, ആലപ്പുഴ –- -പി ജെ ജോസഫ്, വി ജി വിഷ്ണു, കോട്ടയം–- -അയ്മനം ബാബു, ഡോ. ബൈജു വർഗീസ് ഗുരുക്കൾ, ഇടുക്കി–- -റോമിയോ സെബാസ്റ്റ്യൻ, എം സുകുമാരൻ, എറണാകുളം- – അഡ്വ.- പി വി ശ്രീനിജൻ, ഡോ. ജെ ജേക്കബ്, തൃശൂർ –- -കെ ആർ സാംബശിവൻ, ബിന്നി ഇമ്മട്ടി, പാലക്കാട്-–-അഡ്വ. പ്രേംകുമാർ, സി ഹരിദാസ്, മലപ്പുറം –- -എ ശ്രീകുമാർ, വി പി അനിൽ, കോഴിക്കോട്- –-  ഒ രാജഗോപാൽ, വി റോയ് ജോൺ, വയനാട്- –- എം മധു, സലിം കടവൻ, കണ്ണൂർ–--കെ കെ പവിത്രൻ, എൻ ധീരജ് കുമാർ, കാസർഗോഡ്- –- പി ഹബീബ് റഹ്മാൻ, പി പി അശോകൻ.
കരമന ഹരി (തിരുവനന്തപുരം), എൽ അനിൽ (കൊല്ലം) ഡോ.ബിപിൻ (പത്തനംതിട്ട), കെ കെ പ്രതാപൻ (ആലപ്പുഴ), റോയ‌് പി ജോർജ‌് (കോട്ടയം), കെ ‌എൽ ജോസഫ‌് (ഇടുക്കി), ജോർജ‌് തോമസ‌് (എറണാകുളം), ഡേവിസ‌് മൂക്കൻ (തൃശൂർ), എ‌ം രാമചന്ദ്രൻ (പാലക്കാട‌്), മുഹമ്മദ‌് ആസിക‌് (മലപ്പുറം), പി ടി അഗസ‌്റ്റിൻ (കോഴിക്കോട‌്), കെ റഫീഖ‌് (വയനാട‌്), വി  കെ സനോജ‌് (കണ്ണൂർ), ടി വി ബാലൻ (കാസർഗോഡ‌്) എന്നിവരെ സംസ്ഥാന സ‌്പോർട‌്സ‌് കൗൺസിലിലേക്കുള്ള ജില്ലാ പ്രതിനിധികളായും തെരഞ്ഞെടുത്തു. ജില്ലാ സ‌്പോർട‌്സ‌് എക‌്സിക്യൂട്ടീവ‌് തെരഞ്ഞെടുപ്പ‌് 21ന‌് നടക്കും.
കോഴിക്കോട‌് കോർപറേഷൻ മുൻ മേയറായ ഒ രാജഗോപാൽ നഗരത്തിലെ അറിയപ്പെടുന്ന കായിക സംഘാടകനാണ‌്. വോളിബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റായി എട്ടുവർഷം  പ്രവർത്തിച്ചു.  ആറുവർഷമായി ജില്ലാ സ‌്പോർട‌്സ‌് കൗൺസിൽ എക‌്സിക്യൂട്ടീവ‌് അംഗമാണ‌്.
ഈസ‌്റ്റ‌്ഹിൽ ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ‌് പ്രിൻസിപ്പലാണ‌് വൈസ‌് പ്രസിഡന്റ‌് ഡോ. വി റോയ‌് ജോൺ. സംസ്ഥാന സ‌്പോർട‌്സ‌് കൗൺസിൽ പ്രതിനിധി പി ടി അഗസ‌്റ്റിൻ തിരുവമ്പാടി പഞ്ചായത്ത‌് പ്രസിഡന്റും പുല്ലൂരാംപാറ മലബാർ സ‌്പോർട‌്സ‌് അക്കാദമി എക‌്സിക്യൂട്ടീവ‌് അംഗവുമാണ‌്.
പ്രധാന വാർത്തകൾ
 Top