26 January Wednesday

നാടെങ്ങും വിദ്യാർഥി പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

രക്തദാഹികളായ കെഎസ്‌യു–-കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി എസ്‌എഫ്‌ഐ സംസ്ഥാന വ്യാപകമായി നടത്തിയ 
വിദ്യാർഥി പ്രതിരോധം ബാലുശേരിയിൽ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

 കോഴിക്കോട്‌

രക്തദാഹികളായ കെഎസ്‌യു–-കോൺഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി നാടെങ്ങും എസ്എഫ്ഐ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിരോധം സംഘടിപ്പിച്ചു. രാവിലെ മുതൽ വൈകിട്ട്‌ വരെ നീണ്ട പരിപാടിയിൽ നൂറ് കണക്കിന് വിദ്യാർഥികൾ ഓരോ കേന്ദ്രങ്ങളിലും ഒത്തുചേർന്നു.  തെരുവ് നാടകങ്ങളും പ്രതിഷേധ വരകളും ഉൾപ്പടെയുള്ള സർഗാത്മക പ്രതിരോധവും ഉയർത്തി. ബാലുശേരിയിൽ  സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് ഉദ്‌ഘാടനം ചെയ്‌തു.
എസ്എഫ്ഐ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത്  പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ആർ സിദ്ധാർത്ഥ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ മുഹമ്മദ് റാഷിദ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എം വൈശാഖ്, ഹംദി ഇഷ്റ, കെ ടി അനന്തു രാജീവ്, പി സ്വരാഗ്, നസ്റി പയ്യാനക്കൽ, കെ സവിത, പി അഭിഷേക്‌ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം മിഥുൻ സ്വാഗതവും എം പ്രിഷാൽ നന്ദിയും പറഞ്ഞു.
കുന്നമംഗലം
എസ്എഫ്ഐ കുന്നമംഗലം ഏരിയ കമ്മിറ്റി കുന്നമംഗലത്ത് സംഘടിപ്പിച്ച വിദ്യാർഥി പ്രതിരോധം സിപിഐ എം ഏരിയാ സെക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു. നിജയ് അധ്യക്ഷനായി. എസ്എഫ്ഐ ഏരിയാ സെക്രട്ടറി എ സി അജയ്, തുഹിൻ, ജ്യോതിക, ആദർശ് കെ എം, നിഖിൽ തുടങ്ങിയവർ സംസാരിച്ചു.
രാമനാട്ടുകര
എസ്എഫ്ഐ ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമനാട്ടുകരയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട്‌ നാലുവരെ നടന്ന ധർണ ഫറോക്ക് ഏരിയാ സെക്രട്ടറി പി കെ  ശ്രീരാഗ്  ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ്‌ എം അശ്വിൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം  വാഴയിൽ ബാലകൃഷ്ണൻ,  ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് ടി കെ ഷൈലജ, എസ്എഫ്ഐ  മുൻ സംസ്ഥാന കമ്മിറ്റി അംഗം സുജ പി കൃഷ്ണൻ, ഏരിയാ സെക്രട്ടറിയറ്റ്  അംഗം അമിത് പ്രസാദ്, പി  അനിരുദ്ധ്, ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് സി അപർണ, ഏരിയാ ജോ. സെക്രട്ടറി എൻ എസ് ഫരിഷ്ത, കെ ഷെൽമ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top