25 February Thursday

‘അവരറിയാതെ' ആദ്യ പ്രദർശനം 17ന്

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

 

വടകര
ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത കുട്ടികളുടെ സിനിമ ‘അവരറിയാതെ'യുടെ ആദ്യ പ്രദർശനം ഞായറാഴ്ച പുതിയാപ്പ് ഫാല്‍ക്കെ ഫിലിം ഹൗസില്‍ നടക്കുമെന്ന് സംവിധായകനും തിരക്കഥാകൃത്തും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍ക്കിടയില്‍ കൂടിവരുന്ന മൊബൈല്‍ ഉപയോഗവും പിന്നീടുണ്ടാവുന്ന പ്രശ്‌നങ്ങളുമാണ്  കഥ. ശ്രീനാരായണ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഇഷാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തില്‍ നിവേദ്, അഭിനവ്, സൂര്യകിരണ്‍, ബേബി നിരഞ്ജന എന്നീ വിദ്യാര്‍ഥികളും ശിവജി ഗുരുവായൂര്‍, വിനോദ് കോവൂര്‍, മുരളി ലോകനാര്‍കാവ്‌, ഭാസ്‌കരന്‍ അരൂര്‍, സുഡാനി ഫെയിം ലിഷ പൊന്നി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പകൽ മൂന്ന്, വൈകിട്ട് അഞ്ച്, ഏഴ്  എന്നിങ്ങനെ മൂന്ന് പ്രദര്‍ശനങ്ങളാണ് ഉണ്ടാവുക. പ്രവേശനം സൗജന്യമാണ്‌. 
ലോകനാർകാവിലും പരിസര പ്രദേശങ്ങളിലുമായാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള സിനിമ ചിത്രീകരിച്ചത്. വാർത്താ സമ്മേളനത്തിൽ സംവിധായകന്‍ പ്രശാന്ത് കൃഷ്ണ ദേവക്, തിരക്കഥാകൃത്ത് ഷാജി കോട്ടപ്പള്ളി, ശശി ചെമ്മരത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top