28 February Sunday

ജില്ലാപഞ്ചായത്ത്‌ സ്ഥിരംസമിതി തെരഞ്ഞെടുപ്പ്‌: മാധ്യമവാർത്ത ശുദ്ധനുണ – -സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

 

 
കോഴിക്കോട്‌
ജില്ലാ  പഞ്ചായത്ത്‌ സ്ഥിരംസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഒരുവിഭാഗം മാധ്യമങ്ങൾ ഇല്ലാക്കഥ പ്രചരിപ്പിക്കയാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. 
ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അംഗങ്ങളെ തെരഞ്ഞെടുത്തതിൽ എൽഡിഎഫിൽ ഒരു ഭിന്നതയുമില്ല. മുന്നണി ചർച്ചചെയ്‌ത്‌ ഏകകണ്‌ഠമായാണ്‌ തീരുമാനമെടുത്തത്‌. മുന്നണിയോഗത്തിൽ ഒരുകക്ഷിക്കും വിയോജിപ്പുണ്ടായിരുന്നില്ല. എന്നാൽ എൽഡിഎഫ്‌ ജില്ലാ കൺവീനർകൂടിയായ മുക്കം മുഹമ്മദിനെ അപമാനിക്കുംവിധമാണ്‌ മാതൃഭൂമി, മനോരമ പത്രങ്ങളിലെ വാർത്തകൾ. സത്യവുമായി ഒരു ബന്ധവും ഇതിനില്ല. 
എൻസിപി ജില്ലാ പ്രസിഡന്റ്‌ കൂടിയായ മുഹമ്മദിനെ വിശ്വാസമില്ലെന്ന വിധത്തിലുള്ള വാർത്ത മുതിർന്ന നേതാവായ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്‌. തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ യുഡിഎഫിനെ ഉത്തേജിപ്പിക്കാനുള്ള ശ്രമമാണിതിന്‌ പിന്നിൽ. ഇത്തരം വിലകുറഞ്ഞ വാർത്താപ്രചാരണത്തിൽനിന്ന്‌ മാധ്യമങ്ങൾ പിന്മാറണമെന്നും മോഹനൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top