24 January Friday

കുന്നമംഗലത്ത് 10 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
കുന്നമംഗലം 
ആരാമ്പ്രത്ത്‌ പൊലീസ്‌ പരിശോധനക്കിടെ 10 കിലോയിലേറെ കഞ്ചാവുമായി ഒരാൾ പിടിയിൽ. കുന്നമംഗലം പടനിലം പുള്ളിക്കോത്ത് മാഞ്ഞോറമ്മൽ ഇസ്മയിൽ (56) ആണ് പിടിയിലായത്. 
നർകോട്ടിക് സെൽ അസി. കമീഷണർ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട്‌ ആന്റി നർകോട്ടിക്‌ സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സും (ഡൻസാഫ്) എസ്‌ഐ ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കുന്നമംഗലം പൊലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഇസ്മയിൽ പിടിയിലായത്. 
പിടികൂടിയ കഞ്ചാവിന് അഞ്ച്‌ ലക്ഷത്തോളം രൂപ വില കണക്കാക്കുന്നു. കുന്നമംഗലം, കൊടുവള്ളി, ആരാമ്പ്രം ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്നത്‌ ഇയാളാണെന്ന്‌ മനസ്സിലാക്കിയ പൊലീസ് ഇയാൾക്കായി വല വിരിച്ചിരുന്നു. 
കഞ്ചാവ് വാങ്ങാനായി ആന്ധ്രയിലേക്ക് പോയ ഇസ്മായിൽ തിരിച്ചെത്തിയതായി വിവരം ലഭിച്ച പൊലീസ് ആരാമ്പ്രം ഭാഗത്ത് പട്രോളിങ്‌ ശക്തമാക്കിയിരുന്നു. ആരാമ്പ്രത്തുവച്ച് പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇസ്മായിലിനെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. 
ആന്ധ്രയിൽ നിന്നെത്തിച്ച ബാക്കി കഞ്ചാവ് കല്ലുംപുറത്തുള്ള വാടകവീട്ടിൽ സൂക്ഷിച്ചതായി ചോദ്യംചെയ്യലിൽ ഇയാൾ പൊലീസിനോട് സമ്മതിച്ചു. തുടർന്ന് നടത്തിയ റെയ്ഡിൽ എട്ട്‌  കിലോയിലേറെ കഞ്ചാവ് ഇവിടെനിന്ന്‌  കണ്ടെടുത്തു. എഎസ്ഐമാരായ അബ്ദുൾ മുനീർ, കെ പി ബിനേഷ് കുമാർ, സിപിഒ ജി എസ് മിഥുൻ, ഡൻസാഫ്  അംഗങ്ങളായ എം മുഹമ്മദ്ഷാഫി, എം സജി, കെ അഖിലേഷ്, കെ എ ജോമോൻ,  എൻ നവീൻ, പി സോജി, എം കെ രതീഷ്, രജിത്ത് ചന്ദ്രൻ, എം ജിനേഷ്, എ വി സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top