04 December Wednesday

തിരുവമ്പാടിയിൽ മൂന്നിടത്ത് 
വോട്ടിങ് മെഷീൻ തകരാറിലായി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

മുത്തപ്പൻ പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ കേന്ദ്രത്തിൽ വോട്ട് ചെയ്ത് മടങ്ങുന്ന അംബേദ്കർ ഉന്നതിയിലെ താമസക്കാരായ വെലിച്ചിയും സഹോദരൻ ബാലനും

മുക്കം
വയനാട് ലോക്‌സഭ ഉപതെരഞ്ഞടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ മൂന്നിടങ്ങളിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് അൽപ്പനേരം പോളിങ്‌ തടസ്സപ്പെട്ടു. മുക്കം നഗരസഭയിലെ മണാശേരി എംഎഎംഒ കോളേജിലെ 125-ാം നമ്പർ ബൂത്തിലെ പോളിങ്‌ മെഷീൻ രാവിലെ ഒമ്പതോടെ തകരാറിലായി. ഉദ്യോഗസ്ഥരെത്തി ഉടനെ പ്രശ്നം പരിഹരിച്ചെങ്കിലും പത്തോടെ വീണ്ടും തകരാറിലായി. പിന്നീട് മെഷീൻ മാറ്റിസ്ഥാപിച്ച് പത്തേമുക്കാലോടെ പോളിങ്‌ പുനരാരംഭിച്ചു. 
കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ഗവ. എൽപി സ്കൂളിലെ 86-ാംനമ്പർ പോളിങ്‌ ബൂത്തിലെ വോട്ടിങ്‌ മെഷീൻ ഒരുമണിക്കൂറോളം പണിമുടക്കി. മുക്കം നഗരസഭയിലെ തോട്ടത്തിൻ കടവിലെ 101-ാം നമ്പർ ബൂത്തിലെ മെഷീൻ പോളിങ്‌ ആരംഭിച്ച സമയത്തുതന്നെ പണിമുടക്കി. ഒരുമണിക്കൂറിനു ശേഷമാണ് ‌പുനഃസ്ഥാപിച്ചത്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top