13 December Friday

സ്‌റ്റേഷനിൽ നായയുടെ വിളയാട്ടം; വനിതാ പൊലീസുകാരിക്ക് കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019

 

നാദാപുരം 
വളയം പൊലീസ് സ്‌റ്റേഷനില്‍ തെരുവു പട്ടിയുടെ ആക്രമണം. വനിതാ പൊലീസുകാരിക്ക് കടിയേറ്റു. വളയം സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ സുബിത(26)ക്കാണ് കടിയേറ്റത്. ബുധനാഴ്‌ച  രാവിലെ പത്തോടെയാണ് സംഭവം. 
സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍വച്ചാണ് പട്ടി കടിച്ചത്. സ്റ്റേഷനും പരിസരവും തെരുവുപട്ടികളുടെ വിഹാര കേന്ദ്രമാണ്.  വളയത്തും പരിസരങ്ങളിലുമായി രണ്ടാഴ്‌ചക്കിടെ പതിനഞ്ചോളം പേര്‍ക്ക്‌ പേപ്പട്ടിയുടെ കടിയേറ്റിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top