26 October Tuesday

തപാൽ സേവനം കാര്യക്ഷമമാക്കാൻ 
കേന്ദ്രസർക്കാർ ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
കോഴിക്കോട്‌
തപാൽ വകുപ്പിന്റെ  സേവനം കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന്‌ എൻഎഫ്പിഇ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.    
    ആർഎംഎസ്‌ യൂണിയനുകളുടെ പ്രതിനിധി സമ്മേളനം  എൻഎഫ്പിഇ സംസ്ഥാന കൺവീനർ പി കെ മുരളീധരൻ ഉദ്‌ഘാടനം ചെയ്തു.  ആർ മൂന്ന്‌ സർക്കിൾ പ്രസിഡന്റ് സി ശിവദാസൻ  അധ്യക്ഷനായി. 
    സംസ്ഥാന സെക്രട്ടറിമാരായ പി വി രാജേന്ദ്രൻ, ആർ എസ് സുരേഷ് കുമാർ എന്നിവർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ വിജയൻ നായർ, എ അനിൽകുമാർ എന്നിവർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. പി ശിവദാസൻ, എ ബി  ലാൽകുമാർ എന്നിവർ സംസാരിച്ചു. എം ടി  സേവ്യർ സ്വാഗതവും ജെ മിഥുൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top