26 October Tuesday
അവസാനവാരം വെള്ളിത്തിരയിൽ വെളിച്ചം നിറയും

കൊട്ടകകൾ ഒരുങ്ങുന്നു

സ്വന്തം ലേഖകൻUpdated: Thursday Oct 14, 2021
 
കോഴിക്കോട് 
ഇടവേളയ്ക്ക്‌ ശേഷം തിയേറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ ഒരുക്കങ്ങൾ തുടങ്ങി.  കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ ഒന്നര വർഷത്തിലധികം അടച്ചിട്ട തിയേറ്റർ ഇടക്കാലത്ത്‌ മൂന്ന്‌ മാസം മാത്രമാണ്‌  പ്രവർത്തിച്ചത്‌.  
വിനോദകേന്ദ്രങ്ങളും മറ്റും തുറന്നതോടെയാണ്‌ തിയേറ്ററും തുറക്കാൻ തീരുമാനിച്ചത്‌. 25ന്‌ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും വ്യാഴമോ വെള്ളിയോ ആണ് സാധാരണ റിലീസ് ദിവസം  എന്നതിനാൽ 28, 29 തീയതികളിലാവും ജില്ലയിലെ  മിക്ക തിയേറ്ററുകളും തുറക്കുക. സർക്കാർ നിയന്ത്രണത്തിലുള്ള കൈരളിയും  ശ്രീയും 25ന് തുറക്കും.  വലിയ ചിത്രങ്ങളുടെ റിലീസ്  ഇല്ലാത്തതിനാൽ ഉടമകൾ  ആശങ്കയിലാണ്‌. കോവിഡ്‌ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ  50 ശതമാനം മാത്രം പ്രവേശനമെന്ന ഉത്തരവ് പാലിക്കേണ്ടതുണ്ട്‌. മൾടി പ്ലക്‌സുകളിൽ സീറ്റുകൾ കുറവുമായതിനാൽ ഈ നിയന്ത്രണം കര്യമായി ബാധിക്കില്ലെങ്കിലും മറ്റ്‌ തിയേറ്റുകൾക്ക്‌ വരുമാനത്തിൽ   ഇടിവുണ്ടാക്കും.  വൈദ്യുതി  ചാർജ്‌,  ജിഎസ്ടി, വിനോദ –-  കെട്ടിട നികുതികൾ ഇവയിൽ ഇളവ് വേണമെന്ന ഉടമകളുടെ ആവശ്യം  സർക്കാർ പരിഗണനയിലാണ്‌.  
നിയന്ത്രണങ്ങൾ പാലിച്ച്‌  തിയേറ്ററുകൾ തുറക്കാൻ ഫിലിം എക്സിബ്യൂട്ടേഴ്സ് യുനൈറ്റഡ് ഓർഗനൈസേഷൻ  തീരുമാനിച്ചിട്ടുണ്ട്‌.  ഇടക്കാലത്ത്‌ തുറന്നപ്പോൾ വിനോദനികുതി പുർണമായും വൈദ്യുതി നിരക്ക്‌ പകുതിയാക്കി  കുറച്ചും  സർക്കാർ   സഹായിച്ചിരുന്നു.  
ഇത്തവണയും ഇളവ് ലഭിക്കുമെന്നാണ്‌  ഉടമകളുടെ പ്രതീക്ഷ.  പ്രൊജക്ടറുകളും സ്ക്രീനും കസേരകളും വൃത്തിയാക്കി തിയേറ്ററുകൾ   സജ്ജമായിട്ടുണ്ട്.  സ
്റ്റാർ, അജഗജാന്തരം, ഭൂതകാലം എന്നീ മലയാള സിനിമകളായിരിക്കും ആദ്യ റിലീസായി വരിക. വമ്പൻ ബജറ്റിൽ ഒരുക്കിയ പ്രിയദർശൻ-–-മോഹൻലാൽ ചിത്രം കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം,  ബി ഉണ്ണിക്കൃഷ്ണന്റെ മോഹൻലാൽ ചിത്രം ആറാട്ട് എന്നിവയിലൊന്ന് ക്രിസ്‌മസിന് പ്രതീക്ഷിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top