28 November Sunday

സിഐടിയു നേതൃത്വത്തിൽ 
പ്രതിഷേധ സായാഹ്നം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

 പേരാമ്പ്ര

സിഐടിയു നേതൃത്വത്തിൽ പേരാമ്പ്രയിൽ തൊഴിലാളികൾ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ്‌ പരിസരത്ത് നടന്ന പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി ടി കെ ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ശശികുമാർ പേരാമ്പ്ര അധ്യക്ഷനായി. കെ കുഞ്ഞിക്കണ്ണൻ, പി എം രാമദാസൻ, പി ദാസൻ എന്നിവർ സംസാരിച്ചു. കെ അഭിലാഷ് സ്വാഗതം പറഞ്ഞു.
പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് മോട്ടോർ തൊഴിലാളികൾ നടത്തിയ ധർണ സിഐടിയു ജില്ലാ കമ്മിറ്റി അംഗം പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. എ കെ  രാമകൃഷ്ണൻ അധ്യക്ഷനായി. ഒ ടി രാജു, കെ സി ബൈജു, സി പി സി ബാബു എന്നിവർ സംസാരിച്ചു.
സിഐടിയു ബാലുശേരി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ബസ് സ്റ്റാൻഡ്‌ പരിസരത്ത് നടന്ന പ്രതിഷേധ സായാഹ്നം ജില്ലാ കമ്മിറ്റി അംഗം വി എം കുട്ടികൃഷ്ണൻ ഉദ്ഘാടനംചെയ്തു. സി കെ ബഷീർ അധ്യക്ഷനായി. എം വി സദാനന്ദൻ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top