03 December Friday

കെഎസ്‌ആർടിസി ജീവനക്കാരുടെ ധർണ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

 കോഴിക്കോട്‌

നവംബർ അഞ്ചിന്റെ പണിമുടക്കിന്‌ മുന്നോടിയായി  കെഎസ്‌ആർടിസി ഓഫീസുകളിൽ ജീവനക്കാർ ധർണ നടത്തി.  ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, എംപാനൽ ജീവനക്കാരെ സംരക്ഷിക്കുക, സർവീസ് ഓപറേഷൻ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ്‌ കെഎസ്ആർടിഇഎ (സിഐടിയു) പണിമുടക്ക്. 
ജില്ലയിൽ ആറ്‌ കേന്ദ്രങ്ങളിലായിരുന്നു ധർണ. കോഴിക്കോട്‌ ബസ് ടെർമിനലിന് സമീപം എൽഐസി എംപ്ലോയീസ് യൂണിയൻ ഡിവിഷൻ ജനറൽ സെക്രട്ടറി ഐ കെ ബിജു, നടക്കാവ് റീജണൽ വർക്‌ ഷോപ്പിൽ സിഐടിയു ജില്ലാ സെക്രട്ടറി പി കെ സന്തോഷ്, തൊട്ടിൽപ്പാലത്ത്‌ കെഎസ്ആർടിഇഎ സംസ്ഥാന സെക്രട്ടറി പി എ ജോജോ, താമരശേരിയിൽ എം കെ സുരേഷ്, തിരുവമ്പാടിയിൽ എം ഇ നവാസ്, വടകരയിൽ എ സി അനൂപ് എന്നിവർ ഉദ്‌ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top