21 October Thursday

പുല്ലാഞ്ഞിമേട്‌ വളവിൽ 
കട്ടവിരിക്കൽ നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

 താമരശേരി 

പുല്ലാഞ്ഞിമേട്‌ വളവിലെ കുഴികളിൽ കട്ടവിരിക്കൽ നടപടിയുമായി ദേശീയപാത അധികൃതർ. മഴക്കാലം എത്തുന്നതോടെ അപകടക്കുരുക്കാവുന്ന പുല്ലാഞ്ഞിമേട്‌ വളവിലെ കുഴികളിൽ വീണ്‌ നിരവധി യാത്രക്കാർക്ക്‌  പരിക്കേറ്റിരുന്നു.  പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ്‌ ടൈൽ വിരിക്കാനുള്ള നടപടിയാരംഭിച്ചത്‌. മണ്ണികടവ്‌ മുതൽ അടിവാരം വരെയുള്ള ഉപരിതലം മിനുക്കലിനായി 33 കോടിയിൽ ഉൾപ്പെടുന്നതാണ്‌ ഈ പദ്ധതിയും. ഇവിടെ ഡ്രെയ്‌നേജും കലുങ്കും നിർമിക്കുന്നുണ്ടെന്നും ദേശീയപാത അസിസ്റ്റന്റ്‌ എക്‌സി. എൻജിനിയർ ജമാൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top