19 March Tuesday

പികെഎസ് ജില്ലാ സമ്മേളനം ഇന്നും നാളെയും

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
പേരാമ്പ്ര
പട്ടികജാതി ക്ഷേമസമിതി ജില്ലാ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ പേരാമ്പ്രയിൽ നടക്കും. പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പേരാമ്പ്ര സുരഭി ഓഡിറ്റോറിയത്തിൽ പികെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ സോമപ്രസാദ് എംപി ഉദ്ഘാടനംചെയ്യും. സംസ്ഥാന നേതാക്കളായ എസ് അജയകുമാർ, വേലായുധൻ വള്ളിക്കുന്ന്, കൊട്ടറ വാസുദേവ്, ചന്ദ്രൻ വയനാട് എന്നിവർ പങ്കെടുക്കും. 275 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ശനിയാഴ്ച വൈകിട്ട് പേരാമ്പ്ര ​ഗസ്റ്റ് ഹൗസ് പരിസരത്തുനിന്ന് പ്രകടനം തുടങ്ങും. ബസ‌്സ്റ്റാൻഡ് പരിസരത്ത് ചേരുന്ന സമാപന പൊതുസമ്മേളനം പികെഎസ് സംസ്ഥാന പ്രസിഡ​ന്റ്‌ കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മുൻ എംപി എസ് അജയകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ എന്നിവർ സംസാരിക്കും.

 

പ്രധാന വാർത്തകൾ
 Top