26 September Saturday

ശമ്പളം വെട്ടിക്കുറയ്‌ക്കൽ അംഗീകരിക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020
കോഴിക്കോട്‌
സാമൂതിരി ക്ഷേത്ര ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാൻ അനുവദിക്കില്ലെന്ന്‌ മലബാർ ദേവസ്വം എംപ്ലോയീസ്‌ യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി. യൂണിയനുമായി ചർച്ചചെയ്യാതെ ഏകപക്ഷീയമായാണ്‌ 20 ശതമാനം വെട്ടിക്കുറച്ചത്‌. ഇത്‌ അംഗീകരിക്കാനാവില്ല.
ശമ്പളം വെട്ടിക്കുറച്ച നടപടി ട്രസ്‌റ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ ചർച്ചയ്‌ക്ക്‌‌ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ചർച്ചയ്‌ക്ക്‌ യൂണിയനെ വിളിക്കാമെന്ന്‌ പറഞ്ഞെങ്കിലും ഉണ്ടായില്ല. 20 ശതമാനം ശമ്പളം കുറച്ചത്‌‌ യൂണിയൻ അംഗീകരിച്ചെന്ന വാർത്ത ശരിയല്ല. 
സാമൂതിരി ദേവസ്വത്തിന്‌ 50 കോടി സ്ഥിരനിക്ഷേപമുള്ളപ്പോഴാണ്‌ ജീവനക്കാരുടെ ശമ്പളം കവരാനുള്ള തീരുമാനമെന്നും യൂണിയൻ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top