20 November Wednesday

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സർക്കാർ ജീവനക്കാരനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
നടക്കാവ്
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രിക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ ജീവനക്കാരനെതിരെ പരാതി. നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റ്‌ രതീഷ് കുമാറിനെതിരെയാണ് നടക്കാവ്  മുർക്കോത്ത് അനീഷ്  മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും  പരാതി നൽകിയത്. പത്താം തീയതിയാണ് പ്രളയദുരിതാശ്വാസ പ്രവർത്തനത്തെ അപകീർത്തിപ്പെടുത്തുന്നതും മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്നും ധ്വനിപ്പിക്കുന്ന പോസ്റ്റ് രതീഷ് കുമാർ പ്രചരിപ്പിച്ചത്. നവകേരള നിർമാണ പ്രവർത്തനങ്ങളെ പരിഹസിച്ചും സാലറി ചലഞ്ചിലൂടെ ശമ്പളം വിട്ടുനൽകിയ അധ്യാപകരെ മോശക്കാരാക്കിയും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന്‌ പരാതിയിൽ പറയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top