25 July Sunday

നിരത്തൊഴിഞ്ഞ
ഞായർ

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

അടഞ്ഞു തന്നെ ജീവിതവും ... ലോക്ഡൗണില്‍ നഗരത്തിൽ അടഞ്ഞുകിടക്കുന്ന കടകൾക്കു മുന്നിൽ മഴയത്ത് കയറിയിരിക്കുന്നവര്‍ ഫോട്ടോ പി വി സുജിത്

 കോഴിക്കോട്‌

കർശന നിയന്ത്രണങ്ങളോടെയുള്ള ലോക്‌ഡൗണിൽ നിരത്തൊഴിഞ്ഞ്‌ ജില്ല. അവശ്യസാധനങ്ങൾക്കൊഴികെ ഇളവുകളില്ലാത്തതിനാൽ ഞായറാഴ്‌ച ലോക്‌ഡൗൺ ഏറെക്കുറേ പൂർണമായിരുന്നു. അവധി ദിനത്തിന്റെ തിരക്കില്ലായ്‌മക്കൊപ്പം നിയന്ത്രണങ്ങളുമുണ്ടായിരുന്നതിനാൽ നഗരം ഒഴിഞ്ഞുകിടന്നു.  
 പൊലീസ്‌ പരിശോധന കർശനമായി തുടരുകയാണ്‌. ഇതോടെ നഗരത്തിലേക്ക്‌ രണ്ടു ദിവസമായി കാര്യമായി വാഹനങ്ങൾ എത്തിയില്ല. അതേ സമയം ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ചെറിയ രീതിയിൽ  വാഹനങ്ങൾ നിരത്തിലിറങ്ങി.    
     കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്  ഞായറാഴ്‌ച  430 കേസുകളെടുത്തു.   സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 57 കേസുകളും റൂറലിൽ 59 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 157 കേസുകളും റൂറലിൽ 157 കേസുകളുമെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top