25 July Sunday

വിദേശമദ്യം പിടികൂടി; 
പ്രതി ഓടിരക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

കുറ്റ്യാടി വടയത്ത് ദിമേഷിന്റെ വീട്ടിൽനിന്ന് പിടികൂടിയ വിദേശമദ്യം

 കുറ്റ്യാടി  

പണിപൂർത്തിയാകാത്ത വീട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജ വിദേശമദ്യം പിടികൂടി. കുറ്റ്യാടി വടയത്തെ പുതിയോട്ടിൽ ആയടത്തിൽ ദിമേഷി(35)ന്റെ പണി പൂർത്തിയാകാത്ത പുതിയ വീട്ടിൽ നിന്നാണ്‌ മദ്യം പിടികൂടിയത്. ദിമേഷ് ഓടി രക്ഷപ്പെട്ടു. 750 മില്ലിയുടെ 57 കുപ്പി വിദേശമദ്യമാണ് കുറ്റ്യാടി സിഐ എം പി വിനീഷ് കുമാറും സംഘവും പിടികൂടിയത്. ദിമേഷിനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തു. മാഹിയിൽനിന്നും കടത്തുന്ന വിദേശമദ്യം ആവശ്യക്കാർക്ക് ബൈക്കിലാണ്‌ എത്തിച്ചു നൽകിയിരുന്നതെന്ന്‌ പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top