18 September Wednesday

സബ‌് ട്രഷറി കെട്ടിടം: ആരോപണം അടിസ്ഥാനരഹിതമെന്ന‌് നഗരസഭ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019
വടകര
വടകര സബ‌് ട്രഷറി നിലവിലെ കെട്ടിടത്തിൽ നിന്ന‌് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് നഗരസഭക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ സെക്രട്ടറി കെ യു ബിനി അറിയിച്ചു. സബ‌് ട്രഷറി മാറ്റാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ നാല‌് നിലകളാണുള്ളത്. 
താഴത്തെനില പാർക്കിങിനും ഒന്നാംനില വാണിജ്യ ആവശ്യത്തിനും രണ്ടും മൂന്നും നിലകൾ താമസ ആവശ്യങ്ങൾക്കുമായി മേഖലാ ടൗൺ പ്ലാനറുടെ അനുമതി ലഭിച്ചതാണ്. ഇതുപ്രകാരം മൂന്നാംനിലയിൽ ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല. നിബന്ധനകളോടെ അനുമതി നൽകിയ കെട്ടിടത്തിലെ വിനിയോഗം മാറ്റാൻ നഗരസഭക്ക് കഴിയില്ല. 
സമാന സാഹചര്യത്തിൽ നിരവധി കെട്ടിടങ്ങൾക്ക‌് നഗരസഭ പ്രവർത്തന അനുമതി നിഷേധിച്ചിട്ടുണ്ടെന്നും കെ യു ബിനി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top