25 June Tuesday

ഉന്നത വിജയികൾക്ക‌് ജില്ലാ പഞ്ചായത്തിന്റെ ആദരവ‌്

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019
വടകര
ജില്ലാ പഞ്ചായത്ത് എഡ്യൂകെയർ സമഗ്ര പരിരക്ഷാ പദ്ധതിയുടെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലയിൽ നിന്ന‌് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ‌് നേടിയ വിദ്യാർഥികൾക്കായി കരിയർ ശിൽപ്പശാലയും അനുമോദനവും സംഘടിപ്പിച്ചു. 1294 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. തുടർ പഠന ലക്ഷ്യങ്ങൾ കൃത്യമാക്കുന്നതിനും മത്സര പരിക്ഷകളെക്കുറിച്ചുള്ള മാർഗ നിർദേശങ്ങൾ നൽകുന്നതിനുമാണ് ശിൽപ്പശാല സംഘടിപ്പിച്ചത‌്. 
അനുമോദന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനംചെയ്തു.  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് അധ്യക്ഷനായി.   ഉന്നത വിജയികൾക്ക‌്  ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം ബാബു പറശേരി നൽകി. വിദ്യാഭ്യാസ ജില്ലയിൽ നൂറുമേനി നേടിയ 30 വിദ്യാലയങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. 
വടകര നഗരസഭാ ചെയർമാൻ കെ ശ്രീധരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ‌്സൻ പി കെ  സജിത, അഹമ്മദ് പുന്നക്കൽ, ശ്രീജ പുല്ലരിക്കൽ, എ ടി ശ്രീധരൻ, ഷൈലജ, അജിത, ജോർജ‌്, രാജൻ, വേലായുധൻ, നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ വി ഗോപാലൻ, ഡിഇഒ നവാസ് റിജു ശങ്കർ, പി സുരേഷ് കുമാർ, ശ്രീനിവാസൻ, സമഗ്ര ശിക്ഷ ജില്ലാ പ്രൊജക‌്ട‌് ഡയറക്ടർ എം കെ മോഹനൻ,  ഡയറ്റ‌് പ്രിൻസിപ്പാൾ ഡി പത്മനാഭൻ, പൊതുവിദ്യാലയ സംരക്ഷണ യഞ‌്ജം ജില്ലാ കോ–-ഓർഡിനേറ്റർ ബി മധു എന്നിവർ സംസാരിച്ചു. 
എൻടിഎസ് പരീക്ഷാ ജേതാക്കളായ ഭരത് ശ്രീജിത്, ചാരുദത്ത്, മിസ്ബാഹ് സുബൈർ, ശ്രേയ, ശ്യാമിലി, മീരാ ആൽഫി എന്നിവർക്ക‌് മികച്ച പ്രകടനത്തിനുള്ള പ്രത്യേക ഉപഹാരം നൽകി. ജില്ലാ പഞ്ചായത്തംഗം ആർ ബാലറാം സ്വാഗതവും എഡ്യൂകെയർ ജില്ലാ കോഓർഡിനേറ്റർ യു കെ അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top