24 June Monday

ഇടതുപക്ഷം നൽകുന്നത് സുരക്ഷിതത്വത്തിന്റെ രാഷ്ട്രീയം: മധുപാൽ

വെബ് ഡെസ്‌ക്‌Updated: Sunday Apr 14, 2019

ബാലുശേരി> ഇടതുപക്ഷം  ജനങ്ങൾക്ക് നൽകുന്നത് സുരക്ഷിതത്വത്തിന്റെ രാഷ്ട്രീയമാണെന്ന് നടനും എഴുത്തുകാരനുമായ മധുപാൽ പറഞ്ഞു. എൽഡിഎഫ‌് സ്ഥാനാർഥി എ പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ബാലുശേരിയിൽ നടന്ന ‘സാംസ്കാരിക കേരളം ഇടതുപക്ഷത്തോടൊപ്പം’ കലയും, മൊഴിയും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭയമില്ലാതെ നമുക്ക് എഴുതാനും ചിന്തിക്കാനും ഭക്ഷണം കഴിക്കാനുമാവണം. അതിനിന്നാവുന്നില്ല. സുരക്ഷാ ഭടന്മാർ മരിച്ചിട്ടു പോലും അതെങ്ങനെ വോട്ടാക്കാം എന്നാണ് നോട്ടം. ജനാധിപത്യവേദികൾ ശക്തിപ്പെടണമെങ്കിൽ ചോദ്യം ചോദിക്കാനുള്ള ശക്തി ഉണ്ടാവണം. ഇടതുപക്ഷ എംപിമാർ കഴിഞ്ഞ കാലങ്ങളിൽ നമുക്ക് കാണിച്ചുതന്നത് അതാണ്. ചോദ്യം ചോദിച്ചാലേ ദർശനത്തിന്റെ തോത് മാറുകയുള്ളു. ഇനിയുള്ള നാളുകൾ ഭയപ്പെടാതെ ചോദ്യം ചോദിക്കാനുള്ളതാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷനായി. ഡോ. കെ ശ്രീകുമാർ, വി ടി മുരളി, അനിൽകുമാർ തിരുവോത്ത്,  വി കബീർ എന്നിവർ സംസാരിച്ചു. എ കെ അബ്ദുൾ ഹക്കിം സ്വാഗതവും പി കെ മുരളി നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top