24 February Monday

ഇനി തെളിനീർക്കുളം

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

പായൽ നിറഞ്ഞ ആന്തട്ട ക്ഷേത്രക്കുളം

കൊയിലാണ്ടി
ജില്ലയിലെ വലിയ ജലസ്രോതസ്സുകളിലൊന്നായ ചെങ്ങോട്ടുകാവ്‌ പഞ്ചായത്തിലെ  അരങ്ങാടത്ത് ആന്തട്ട ക്ഷേത്രക്കുളം നവീകരിക്കാൻ ഒന്നരക്കോടിയുടെ പദ്ധതി. ഇതിനായി  സംസ്ഥാന ബജറ്റിൽ ടോക്കൺ തുക നീക്കിവച്ചു. ഏതാണ്ട് ഒരേക്കറിൽ അധികം വിസ്തൃതിയുള്ള  കുളത്തിൽ  പായലും പുല്ലും  മലിനജലവും നിറഞ്ഞ് ഉപയോഗശൂന്യമായതോടെയാണ്‌ നവീകരിക്കാൻ തീരുമാനിച്ചത്‌. ഫണ്ട്‌ അനുവദിക്കുന്ന മുറയ്‌ക്ക്‌ പ്രവൃത്തി തുടങ്ങും. 
മേലൂർ ശിവക്ഷേത്രം, കൊരയങ്ങാട് ഭഗവതി ക്ഷേത്രം എന്നിവയുടെ ആറാട്ട് നടന്നിരുന്ന കുളത്തിലേക്കാണ്‌   മാലിന്യം ഒഴുകിയെത്തുന്നത്‌.  കൃഷിക്കും വീട്ടാവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന കുളത്തിൽ കൊതുക്‌ മുട്ടയിട്ട്‌ പെരുകുകയും സമീപവാസികൾക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയുംചെയ്‌തു. 
പുത്തലത്ത് തറവാടിന്റെ ഭാഗമായിരുന്ന കുളം  പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായാണ്‌ ആന്തട്ട ക്ഷേത്രത്തിന്‌ കൈമാറിയത്‌. 2007-–-08 ൽ   കുളം നവീകരിക്കാനും മലിനജലം തിരിച്ചുവിടാനുമായി 17 ലക്ഷം രൂപ ജില്ലാപഞ്ചായത്ത്‌ അനുവദിക്കുകയുംചെയ്‌തു. എന്നാൽ കുളം പഞ്ചായത്തിന്‌ കൈമാറണമെന്നതിനാൽ പദ്ധതി നടപ്പായില്ല.  ഇതേ തുടർന്ന്‌   കെ ദാസൻ എംഎൽഎ  ഇടപെട്ട്‌  ബജറ്റിൽ ടോക്കൺ തുക നീക്കിവയ്‌ക്കുകയുമായിരുന്നു.
പ്രധാന വാർത്തകൾ
 Top