22 January Saturday

രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്കാരം 
ഇന്ദ്രൻസിന്‌ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

രാമാശ്രമം ഉണ്ണീരിക്കുട്ടി അവാർഡ് നടൻ ഇന്ദ്രൻസിന് എം മുകുന്ദനും 
മേയർ ബീന ഫിലിപ്പും ചേർന്ന് സമ്മാനിക്കുന്നു

കോഴിക്കോട്  
രാമാശ്രമം എം എ ഉണ്ണീരിക്കുട്ടി  പുരസ്കാരം നടൻ ഇന്ദ്രൻസിന്‌ സമ്മാനിച്ചു.  എം മുകുന്ദനും മേയർ  ബീന ഫിലിപ്പും  ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.   മനസ്സിന്റെ സൗന്ദര്യവും പ്രതിഭയുമുണ്ടെങ്കിൽ മാത്രമേ നല്ല അഭിനേതാവാകാനാവൂവെന്ന്‌ തെളിയിച്ച നടനാണ്‌ ഇന്ദ്രൻസെന്ന്‌ എം മുകുന്ദൻ പറഞ്ഞു.   
കുടക്കമ്പി, നീർക്കോലി തുടങ്ങിയ ഇരട്ടപ്പേരുകൾ എന്നും മുന്നോട്ട് ജീവിക്കാനുള്ള ഊർജമാണ് നൽകിയതെന്നും സാംസ്കാരിക കൂട്ടായ്മകൾ  വളർച്ചയ്ക്ക് എന്നും മുതൽക്കൂട്ടായെന്നും അക്ഷരത്തിലൂടെ ലഭിച്ച വെളിച്ചത്തിലാണ്‌  വേദികളിൽ നിവർന്നു നിൽക്കാൻ കഴിയുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു.  എം എ ഉണ്ണികൃഷ്ണൻ പ്രശസ്തിപത്രം വായിച്ചു. സംവിധായകൻ എം മോഹനൻ, ഡോ. ഖദീജ മുംതാസ്, കാർത്തിക ബോസ്‌ എന്നിവർ സംസാരിച്ചു. രാമാശ്രമം മാനേജിങ്‌ ട്രസ്റ്റി ശിഷൻ ഉണ്ണീരിക്കുട്ടി സ്വാഗതവും സെക്രട്ടറി എ അഭിലാഷ് ശങ്കർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top