23 May Monday

പുരപ്പുറ സൗരോർജ പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

സൗരോർജ പദ്ധതിയുടെ കുന്നമംഗലം മണ്ഡലംതല ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിക്കുന്നു

 കുന്നമംഗലം

കെഎസ്ഇബി ഗാർഹിക ഉപഭോക്താക്കൾക്കു വേണ്ടി പുതുതായി ആരംഭിച്ച പുരപ്പുറ സൗരോർജ പദ്ധതിയുടെ കുന്നമംഗലം മണ്ഡലംതല ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ്‌ ലിജി പുൽകുന്നുമ്മൽ അധ്യക്ഷയായി. പഞ്ചായത്ത് പടനിലത്ത് പുതുതായി സ്ഥാപിച്ച 5 കിലോ വാട്ട് സോളാർ നിലയത്തിന്റെ സ്വിച്ച് ഓൺ നടത്തിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 
 പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി അനിൽകുമാർ, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ യു സി പ്രീതി, ഷബ്ന റഷീദ്, വാർഡ് മെമ്പർ യു സി ബുഷ്റ എന്നിവർ സംസാരിച്ചു. കോഴിക്കോട് ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ്‌ എൻജിനിയർ ഷാജി സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ പി ചന്ദ്രബാബു സ്വാഗതവും പ്രസാദ് കുട്ടൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top