18 May Wednesday

നായനാർ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

കാവുന്തറ ആൽത്തറ മുക്കിൽ പണി പൂർത്തിയായ ഇ കെ നായനാർ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയം

 നടുവണ്ണൂർ

കാവുന്തറ ആൽത്തറ മുക്കിൽ മുൻ എൽഎൽഎ പുരുഷൻ കടലുണ്ടിയുടെയും, എംഎൽഎ കെ എം സച്ചിൻ ദേവിന്റെയും പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നിർമിച്ച ഇ കെ നായനാർ ഓപ്പൺ എയർ ഓഡിറ്റോറിയം വെള്ളിയാഴ്‌ച  മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും.  കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷനാവും. കാവുന്തറ ആൽത്തറ മുക്കിൽ കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള സ്ഥലത്താണ് ഓഡിറ്റോറിയം. 200 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ ദീപ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 15 ലക്ഷം രൂപയാണ്  ചെലവ്‌. പഞ്ചായത്തിന്റെ  ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിൽ പൊതുപരിപാടികൾ നടത്തുന്നതോടൊപ്പം, സായാഹ്ന വിശ്രമകേന്ദ്രമായും ഉപയോഗിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top