06 June Saturday

വന്യമൃഗശല്യം മൂന്ന്‌ റേഞ്ചുകളിൽ കൂടി സോളാർ വൈദ്യുതിവേലി

സ്വന്തം ലേഖികUpdated: Tuesday Jan 14, 2020
കോഴിക്കോട്‌ 
വന്യമൃഗശല്യം തടയുന്നതിനായി വനാതിർത്തികളിൽ സോളാർ വൈദ്യുതി വേലികൾ വ്യാപിപ്പിക്കുന്നു. ജില്ലയിൽ മൂന്ന്‌ റേഞ്ചുകളിൽകൂടി ഉടൻ ഇത്തരം വേലി സ്ഥാപിക്കും. കുറ്റ്യാടി, താമരശേരി, പെരുവണ്ണാമൂഴി റേഞ്ചുകളിലാണ്‌ നിർമാണം. 
 പലയിടത്തും മൃഗങ്ങളെ തുരത്താൻ കർഷകർ വലയുന്ന സാഹചര്യത്തിലാണ്‌ പുതിയതായി വേലികൾ ഒരുങ്ങുന്നത്‌. മലയോരങ്ങളിൽ കാട്ടുപന്നിപോലുള്ള മൃഗങ്ങളുടെ ശല്യം രൂക്ഷമാണ്‌. കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നതിനാൽ കർഷകരും പൊറുതിമുട്ടുന്നുണ്ട്‌. പലയിടത്തും മനുഷ്യര്‍ക്കുനേരെ  കാട്ടുമൃഗങ്ങളുടെ  ആക്രമണവും ഉണ്ടാകാറുണ്ട്‌.  വനമേഖലക്ക്‌ സമീപം താമസിക്കുന്നവരുടെ കൃഷിക്കും ജീവനും ഇവ ഒരുപോലെ  ഭീഷണിയാണ്.
 മറ്റ്‌ ജില്ലകളെ അപേക്ഷിച്ച്‌ കോഴിക്കോട്‌ പൊതുവെ ആനശല്യം കുറവാണ്‌. എങ്കിലും മലയോരങ്ങളിൽ അപൂർവം കാടിറങ്ങുന്ന ആനകളെ തടയാനും വൈദ്യുതിവേലികൾ ഉപകരിക്കും. 
കാടിറങ്ങുന്ന വന്യമൃഗങ്ങളെ തടയാനായി 40 കിലോമീറ്റർ ദൂരത്തിലാണ്‌ സോളാർ ഫെൻസിങ് നിലവിലുള്ളത്‌. വൈദ്യുതി പ്രസരമേറ്റ്‌ ഷോക്കേൽക്കുന്നതിനാൽ വന്യമൃഗങ്ങളെ തടയാൻ ഏറ്റവും ശക്തമായ പ്രതിരോധമാർഗമാണ്‌ സോളാർ ഫെൻസിങ്ങുകൾ. കൃത്യമായി സംരക്ഷിക്കുകയും പരിപാലിക്കപ്പെടുകയും ചെയ്യുകയാണെങ്കിൽ ഇവ വളരെ ഉചിതമാണ്‌.

 

പ്രധാന വാർത്തകൾ
 Top