Deshabhimani

മുനമ്പം: വഖഫിനെക്കുറിച്ച്‌ മിണ്ടാതെ ലീഗ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 02:14 AM | 0 min read

 

കോഴിക്കോട്‌ 
മുനമ്പത്തെ ഭൂമി വഖഫാണോ അല്ലയോ എന്നതിന്‌ മറുപടി പറയാതെ മുസ്ലിംലീഗ്‌. മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന്‌ വിവാദവിഷയങ്ങളിൽ മറുപടിയില്ലെന്നായിരുന്നു ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എല്ലാം സർക്കാരാണ്‌ പറയേണ്ടതെന്ന്‌ പറഞ്ഞ ലീഗ്‌ നേതാവ്‌ പാർടി നിലപാടിനെക്കുറിച്ച്‌ ഒരക്ഷരം മിണ്ടിയില്ല. ചോദ്യങ്ങൾ വിവാദം ലക്ഷ്യമിട്ടാണ്‌.  ലീഗ്‌ അതിൽ വീഴില്ല. എല്ലാം വാർത്താക്കുറിപ്പിൽ പറഞ്ഞിട്ടുണ്ടെന്ന്‌  ആവർത്തിച്ചു. വാർത്താക്കുറിൽ മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്നത്‌  പറയുന്നേയില്ല. ഈ വിഷയത്തിൽ സാദിഖലി തങ്ങൾ സ്വീകരിക്കുന്ന നിലപാട്‌ അന്തിമമാണ്‌ എന്നുമാണുള്ളത്‌. 
എന്നാൽ, മുശാവറ അംഗം ഉമർഫൈസി മുക്കം ഹിന്ദുദൈവങ്ങളെക്കുറിച്ച്‌ പ്രസംഗിച്ചതായ ചോദ്യത്തിന്‌ ഉമർഫൈസിയെ തള്ളിപ്പറഞ്ഞുള്ള മറുപടി നൽകി. 
അതേസമയം, ലീഗ്‌ ഭാരവാഹി യോഗത്തിലും പ്രവർത്തക സമിതിയിലും മുനമ്പം സംബന്ധിച്ച്‌ ശക്തമായ വിമർശനങ്ങളുണ്ടായി. സംസ്ഥാന സെക്രട്ടറി കെ എം ഷാജിയടക്കമാണ്‌ പാർടി നിലപാടിനെ എതിർത്തത്‌. കോടതിയിലുള്ള പ്രശ്‌നമെന്ന്‌ പറഞ്ഞ്‌ കുഞ്ഞാലിക്കുട്ടിയും സാദിഖലിയും വിലക്കി. കൂടുതൽ ചർച്ചയും അനുവദിച്ചില്ല. തുടർന്ന്‌ മുനമ്പം പ്രശ്‌നത്തിൽ പരിഹാരമുണ്ടാകണമെന്ന പ്രമേയം അംഗീകരിച്ച്‌ ചർച്ച അവസാനിപ്പിച്ചു. 1991–-ലെ ആരാധനാലയ നിയമം സംരക്ഷിക്കണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.


deshabhimani section

Related News

0 comments
Sort by

Home