03 December Friday

ചെങ്കൊടിത്തണലിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

എടവരാട് നിന്ന്‌ രാജിവച്ച ബിജെപി, മുസ്ലിംലീഗ് പ്രവർത്തകരെ പി ബാലൻ അടിയോടി ചെങ്കൊടി നൽകി സ്വീകരിക്കുന്നു

 പേരാമ്പ്ര

മുതുകാട്ടിലെ സജീവ കോൺഗ്രസ് പ്രവർത്തക അന്നമ്മ കോക്കാട്ട് കിഴക്കയിൽ രാജി വച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ സുനിൽ ചെങ്കൊടി നൽകി സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി പി സി സുരാജൻ, ടി കെ ഗോപാലൻ, കെ കെ ബിജു, ഇ കെ അനീഷ്, കെ ടി സതീഷ്, ജയേഷ് എന്നിവർ സംസാരിച്ചു.
എടവരാട്ടെ ബിജെപി പ്രവർത്തകൻ കണ്ടിമണ്ണിൽ തറമ്മൽ ദിവാകരൻ, മുസ്ലിം ലീഗ് പ്രവർത്തകർ എടവത്ത് അബ്ദു, ഇല്ലിയാസ് എന്നിവർ രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ എം എടവരാട് സൗത്ത് ബ്രാഞ്ച് സ്വീകരണംനൽകി. ഏരിയാ കമ്മിറ്റി അംഗം പി ബാലൻ അടിയോടി ചെങ്കൊടി നൽകി സ്വീകരിച്ചു. കെ എം പ്രഭാകരൻ അധ്യക്ഷനായി. അഡ്വ.കെ മുഹമ്മദ് സംസാരിച്ചു. എൻ പത്മജൻ സ്വാഗതം പറഞ്ഞു.
മേപ്പയൂർ
മമ്പൊയിലിലെ കോൺഗ്രസ് പ്രവർത്തകനായ നമ്പൂട്ടിൽ അബ്ദുൾ ഖാദർ രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ എം  മാമ്പൊയിൽ ഞ്ച്രാഞ്ച് സ്വീകരണം നൽകി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ കുഞ്ഞിരാമൻ ചെങ്കൊടി നൽകി സ്വീകരിച്ചു. കെ കെ രാരിച്ചൻ  അധ്യക്ഷനായി. സിപിഐ എം മേപ്പയ്യൂർ സൗത്ത്  ലോക്കൽ സെക്രട്ടറി കെ രാജീവൻ, വി സുനിൽ, കെ ഷൈനു, എൻ പി ശോഭ എന്നിവർ സംസാരിച്ചു.
ഉള്ള്യേരി
മാമ്പൊയിൽ പ്രദേശത്തെ ബിജെപി പ്രവർത്തകനായ സി പി മുരളിയും കുടുംബവും രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. മുരളിയെയും ഭാര്യ സിന്ധുവിനെയും ലോക്കൽ സെക്രട്ടറി എ കെ മണി പതാകനൽകി സ്വീകരിച്ചു. പി ഷാജി, എൻ പി ഗിരീഷ്, അസ്സൈനാർ, ടി അസ്സൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top