28 November Sunday

കനത്ത മഴ: പരക്കെ നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

പേരാമ്പ്ര പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ ലക്ഷ്മി അമ്മയുടെ വീട് മണ്ണിടിച്ചിലില്‍ തകര്‍ന്ന നിലയില്‍

പേരാമ്പ്ര

കനത്ത മഴയില്‍ പേരാമ്പ്രയില്‍ മണ്ണിടിഞ്ഞ്‌ വീട് തകര്‍ന്നു. പേരാമ്പ്ര പൈതോത്ത് റോഡില്‍ മൊയോത്ത് ചാലില്‍ ലക്ഷ്മി അമ്മയുടെ വീടാണ്  തകര്‍ന്നത്. വീടിന് പിന്‍ഭാഗത്ത് ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മണ്ണാണ് മഴയില്‍ ഇടിഞ്ഞത്. വീടിന് പിൻഭാഗത്തുള്ള മൊയോത്ത് ചാലിൽ പ്രകാശന്റെ മുറ്റത്തുണ്ടായിരുന്ന കോണ്‍ക്രീറ്റ് പട്ടിക്കൂട് മണ്ണിടിച്ചിലില്‍ ലക്ഷ്മി അമ്മയുടെ ഓടുമേഞ്ഞ  വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ചൊവ്വ ഉച്ചക്ക് രണ്ടരയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഈ സമയം വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.  പട്ടിക്കൂടിന്റെ കോണ്‍ക്രീറ്റ് കാലുകളും ഗ്രില്ലുകളും മണ്ണുമടക്കമാണ് വീടിന് മുകളിലേക്ക് പതിച്ചത്. അടുക്കളയുടെ മേല്‍ക്കൂര പൂര്‍ണമായി തകരുകയുംചെയ്തു. കൂട്ടിലുണ്ടായിരുന്ന പട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  പഞ്ചായത്തംഗം എം കെ ഷൈനിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ചേര്‍ന്ന് തകര്‍ന്ന വീട് താര്‍പ്പായ ഉപയോഗിച്ച് മൂടി സംരക്ഷിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. പേരാമ്പ്രയിലും പരിസരങ്ങളിലും കനത്ത മഴ തുടരുകയാണ്. താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്.
ബാലുശേരി 
കനത്ത മഴയിൽ ബാലുശേരി മേഖലയിൽ കനത്ത നാശം.  ബാലുശേരി പഞ്ചായത്ത് എട്ടാം വാർഡിലെ തഞ്ചാലക്കുന്നിൽ കരുണാകരന്റെ ഇരുനില വീടിന്റെ മുറ്റവും ചുറ്റുമതിലും ശക്തമായ മഴയിൽ ഇടിഞ്ഞു.  ചൊവ്വ ഉച്ചയ്‌ക്കാണ് ചുറ്റുമതിൽ തകർന്നത്. രാവിലെ മുതൽ തുടർച്ചയായി മഴ പെയ്തിരുന്നു.  മുറ്റത്തെ മണ്ണടക്കം മതിൽ ഇടിഞ്ഞതോടെ വീടിന്റെ തറ അപകടാവസ്ഥയിലായി. മഴ തുടർന്നാൽ വീട് അപകടത്തിലാകുമെന്ന ആശങ്കയുണ്ട്‌. 
        കാഞ്ഞിക്കാവ് കരുവങ്ങൽ സതീശന്റെ കിണർ ഇടിഞ്ഞു. കിണറിനോടു ചേർന്ന കുളിമുറിയും ശുചി മുറിയും അപകടാവസ്ഥയിലായി. മന്ദങ്കാവ് എരട്ടൻ വളപ്പിൽ അനിയുടെ വീടിനു പിറകുവശത്തെ മണ്ണിടിഞ്ഞ്‌ വീട് അപകടാ
വസ്ഥയിലായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top