28 November Sunday

പരിശീലന ക്യാമ്പ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

മുക്കം ഫുട്ബോൾ അക്കാദമിയുടെ പരിശീലനക്യാമ്പ് ഇ സത്യനാരായണൻ 
ഉദ്ഘാടനംചെയ്യുന്നു

 മുക്കം

ആറ് വർഷത്തിലധികമായി മുക്കം നഗരസഭയിലെ മാമ്പറ്റ സ്റ്റേഡിയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുക്കം ഫുട്ബോൾ അക്കാദമിയിൽ  17 വയസ്സുള്ള കുട്ടികൾക്കുവേണ്ടി ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. നഗരസഭാ വിദ്യാഭ്യാസ കായിക  സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ  ഉദ്ഘാടനംചെയ്തു. സന്തോഷ് ട്രോഫി താരം മുഹമ്മദ് ഷെരീഫ്   ക്യാമ്പിന് നേതൃത്വംനൽകും. 
വിനീഷ് മുക്കം,  മുഹമ്മദ് ഹുസൈൻ (കോഴിക്കോട് പോളിടെക്നിക് കായിക അധ്യാപകൻ ), നിധിയ ശ്രീധരൻ (കേരള സ്റ്റേറ്റ് സീനിയർ വനിതാ ടീം അംഗം ), മുഹമ്മദ് ശിഹാബ് അരീക്കോട്, കമേഷ് പൂളക്കോട് എന്നിവർ പരിശീലനത്തിൽ പങ്കാളികളാകും. ചടങ്ങിൽ  പ്രിൻസ് മാമ്പറ്റ, ഷണ്മുഖൻ, ബഷീർ  എന്നിവർ സംസാരിച്ചു. 10 വയസ്സ്  മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ ക്യാമ്പ് വ്യാഴാഴ്ച ആരംഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top