03 December Friday

ഉമ്മുകുൽസു വധം: ഭർത്താവ് റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

താജുദ്ദീനെ ബാലുശേരി പൊലീസ് സ്റ്റേഷനിൽനിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നു

ബാലുശേരി
വീര്യമ്പ്രത്ത്‌ വാടകവീട്ടിൽ താമസിച്ച കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുകുൽസു കൊല്ലപ്പെട്ട കേസിൽ ഭർത്താവ് എടരിക്കോട് അമ്പലവട്ടം കൊയപ്പ കോവിലകത്ത് താജുദ്ദീൻ റിമാൻഡിൽ. തിങ്കളാഴ്ച രാത്രിയാണ് താജുദ്ദീനെ കോട്ടക്കൽ പൊലീസ് പിടികൂടിയത്. കോട്ടക്കൽ കൊളത്തൂർ ഭാഗത്തുള്ള ക്വാർട്ടേഴ്സിൽ ഒളിവിലായിരുന്നു. താജുദ്ദീനെ ബാലുശേരി എസ്എച്ച്ഒ എം കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വാഴ്ച പുലർച്ചെ നാലോടെ ബാലുശേരി സ്‌റ്റേഷനിലെത്തിച്ചു. താജുദ്ദീന്റെ പേരിൽ12 കേസുകൾ കോട്ടക്കൽ സ്റ്റേഷനിലുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടാണ് പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയത്. ഒമ്പതുപേരടങ്ങിയ മൂന്ന് ടീമായാണ് അന്വേഷണം നടത്തിയത്. എസ്എച്ച്ഒ എം കെ സുരേഷ് കുമാർ, പ്രിൻസിപ്പൽ എസ്ഐ പി റഫീക്ക്, മുഹമ്മദ് മുഹസിൻ, എസ് ഐ രാധാകൃഷ്ണൻ, എഎസ്ഐ കെ ഗിരീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരാജ്, സിപിഒമാരായ എ ഗണേഷ്, സി എം ബിജു, ജംഷിദ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top