21 October Monday

അകലെയല്ല, വീടെന്ന സ്വപ്‌നം

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
കുറ്റ്യാടി 
പ്രളയദുരന്തത്തിൽ മരിച്ച വേളം കുറിച്ചകത്ത് നടുക്കണ്ടിയിൽ അനീഷിന്റെ കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ഇതിനായി വേളത്തെ സുമനസ്സുകളും ജനപ്രതിനിധികളും പൊതുപ്രവർത്തകരുമടങ്ങിയ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്‌ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ടാർപോളിൻ ഷീറ്റുകൊണ്ട്‌ മറച്ച കൂരയിലായിരുന്നു അനീഷും ഭാര്യയും രണ്ട് കുട്ടികളും കഴിഞ്ഞിരുന്നത്. 
പ്രളയം അനീഷിന്റെ ജീവനെടുത്തതോടെ നിരാലംബരായ ഭാര്യ അഖിനയ്‌ക്കും മക്കളായ കാർത്തിക്കിനും ഋത്വിക്കിനും വീട് നിർമിക്കാനാനുള്ള സ്ഥലം ആക്ടീവ് പ്ലാനറ്റ് എന്റർടെയ്‌ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്‌ നൽകിയത്‌. ഭൂമിയുടെ രേഖകൾ തായനപാറയിൽ നടന്ന ചടങ്ങിൽ കമ്പനി ഡയറക്ടർ ടി എൻ അബ്ദുള്ളഹാജി അനീഷിന്റെ ഭാര്യയെയും കുട്ടികളെയും ഏൽപ്പിച്ചു. 
ബഷീർ മാണിക്കോത്ത്, തായന ബാലാമണി, നെല്ലിക്കുന്നത്ത് അഹമ്മദ് ഹാജി, എം ഷിജിന, എം ഗോപാലൻ, കെ കെ മനോജൻ, പി വത്സൻ, ഇ കെ നാണു, പി സി ഷൈജു, ഹമീദ് ഹാജി, കെ പി സുരേന്ദ്രൻ, സി രാജീവൻ, തായന ശശീന്ദ്രൻ, കെ മജീദ് എന്നിവർ സംസാരിച്ചു. 
   കെ കെ മനോജ് കൺവീനറും എം ഷിജിന ചെയർപേഴ്സനും പി കെ ബഷീർ ട്രഷററുമായ ജനകീയ കമ്മിറ്റിയാണ് വീട് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്രധാന വാർത്തകൾ
 Top