19 September Thursday

പ്രഥമ പരിഗണന ജീവൻ രക്ഷിക്കാൻ: ടി പി രാമകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
നാദാപുരം
മഴക്കെടുതിയിൽപ്പെട്ട ജനങ്ങളുടെ  ജീവൻ സംരക്ഷിക്കാനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന്  മന്ത്രി ടി പി രാമകൃഷ്ണൻ. വിലങ്ങാട് പാരിഷ് ഹാളിലെ ക്യാമ്പ് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മുഴുവൻ ക്യാമ്പുകളിലും ദുരിതബാധിതർക്ക് ആവശ്യമായ സഹായം ഒരുക്കിയിട്ടുണ്ട്. പരിമിതികളുണ്ടെങ്കിലും ക്യാമ്പിലെ സൗകര്യങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. വെള്ളം കുറയുന്നതിനനുസരിച്ച് ശുചീകരണ പ്രവൃത്തികൾ  പൂർത്തീകരിക്കും. തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹായവും ശുചീകരണ പ്രവൃത്തികൾക്ക് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
രോഗങ്ങൾ വന്നാൽ അധികൃതരെ അറിയിക്കണം. ദുരിതബാധിതർക്ക് മരുന്ന്, ഭക്ഷണം, വസ്‌ത്രം തുടങ്ങിയവ നൽകാനുള്ള നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. മന്ത്രിസഭായോഗം ചേർന്നശേഷം ദുരിതബാധിതർക്കുള്ള സഹായധനം സർക്കാർ പ്രഖ്യാപിക്കും. മുഴുവനാളുകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണും. പരാതികൾ വില്ലേജ് ഓഫീസർമാർക്ക് കൈമാറണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top