22 September Sunday

ഗതാഗതം മുടങ്ങി കക്കയം ഡാം സൈറ്റ് റോഡിൽ മണ്ണിടിച്ചിൽ

സ്വന്തംലേഖകൻUpdated: Tuesday Aug 13, 2019
ബാലുശേരി
കക്കയം ഡാംസൈറ്റ് റോഡിൽ മണ്ണിടിഞ്ഞ്‌ ഗതാഗതം മുടങ്ങി. ഡാം സൈറ്റിൽ കുടുങ്ങിയ ഉദ്യോഗസ്ഥർ തിരിച്ചെത്തി. മഴ കുറഞ്ഞതോടെ വനപ്രദേശത്തുകൂടി നടന്നും റോഡ് തകർന്ന ഭാഗത്തുകൂടി വടംകെട്ടി കടന്നും സാഹസികമായാണ് ജീവനക്കാർ തിരിച്ചെത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരും  വനം വകുപ്പുദ്യോഗസ്ഥരും സുരക്ഷാ ചുമതലയുള്ള പൊലീസുകാരുമാണ് ഡാം സൈറ്റിൽ കുടുങ്ങിയത്. കക്കയം ടൗണിനും  ഡാം സൈറ്റിനുമിടയിൽ നാലിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ റോഡ് പൂർണമായും ഒലിച്ചുപോയി. യാത്ര ചെയ്യാൻ പറ്റാത്തവിധം റോഡ് തകർന്നിട്ടുണ്ട്.  വനത്തിനുള്ളിൽനിന്ന് ഉരുൾപൊട്ടി റോഡിലേക്ക് വെള്ളം ഒലിച്ചിറങ്ങിയാണ് റോഡ് തകർന്നത്. കഴിഞ്ഞവർഷം ഉരുൾപൊട്ടി തകർന്ന റോഡ് നന്നാക്കാതെ  താൽക്കാലികമായി വഴിയൊരുക്കിയാണ് കക്കയത്തേക്ക് പോയിരുന്നത്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top