21 September Saturday

വീടുകളും ക്ഷേത്രങ്ങളും ശുചീകരിച്ച്‌ യൂത്ത്‌ ബ്രിഗേഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

അഴിയൂർ പോതിയോത്ത്‌ ഭഗവതി ക്ഷേത്രം ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ ശുചീകരിക്കുന്നു

ഒഞ്ചിയം
 മഴ മാറി ക്യാമ്പുകളിൽനിന്ന് മടങ്ങുന്നവർക്ക് വീടുകൾ താമസയോഗ്യമാക്കാൻ ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ്‌ സംഘത്തിന്റെ കൈമെയ് മറന്ന പ്രവർത്തനം. അഴിയൂർ പോതിയോത്ത്‌ ഭഗവതി ക്ഷേത്രം ഉൾപ്പെടെ ഏഴ്‌ ക്ഷേത്രങ്ങളും പ്രവർത്തകർ ശുചീകരിച്ചു. 
ദുരിതാശ്വസ ക്യാമ്പുകളിൽ അഭയം തേടിയവർ വീടുകളിലേക്ക്  മടങ്ങി.  ഒഞ്ചിയം ഏരിയയിലെ അഴിയൂർ, കക്കടവ്, മൂന്നാം ഗെയിറ്റ്, കല്ലാമല, ഒഞ്ചിയം അഞ്ചുമൂല, തട്ടോളിക്കര, കുന്നുമ്മക്കര,  ഓർക്കാട്ടേരി, വൈക്കിലശേരി, ചോറോട് പ്രദേശങ്ങളിൽ 250 പ്രവർത്തകരാണ്‌ വീടുകളും ക്ഷേത്രങ്ങളും വായനശാലകളും മറ്റും  ശുചീകരിച്ചത്.
പ്രധാന വാർത്തകൾ
 Top