20 September Friday

72 ക്യാമ്പുകൾ പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019
കോഴിക്കോട്‌
മാനം തെളിഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന്‌ വീട്ടിലേക്ക്‌ പോകുന്നവരുടെ എണ്ണം കൂടി. ജില്ലയിൽ നിലവിൽ  245 ക്യാമ്പുകളാണുള്ളത്‌. ഇതിൽ 6794 കുടുംബങ്ങളിൽനിന്ന്‌  53,815 ആളുകളുണ്ട്‌. ഒരു ദിവസംകൊണ്ട്‌  72 ക്യാമ്പുകൾ പിരിച്ചുവിടാൻ സാധിച്ചു.  
 തിങ്കളാഴ്‌ച വൈകിട്ടത്തെ കണക്കനുസരിച്ച്‌ 60,343 പേർ ക്യാമ്പിലുണ്ടായിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ  6528 പേർ ജില്ലയിലെ വിവിധ താലൂക്കുകളിലെ ക്യാമ്പിൽനിന്ന്‌ പിരിഞ്ഞുപോയതായി അധികൃതർ അറിയിച്ചു.   കോഴിക്കോട് 139 ക്യാമ്പുകൾ,  12,723 കുടുംബങ്ങൾ, 40,200 പേർ. കൊയിലാണ്ടി 32 ക്യാമ്പുകൾ, 2191 കുടുംബങ്ങൾ, 6830 പേർ.  വടകര 63 ക്യാമ്പുകൾ, 1399 കുടുംബങ്ങൾ, 5178 പേർ.  താമരശേരി 11 ക്യാമ്പുകൾ, 481 കുടുംബങ്ങൾ, 1607 പേർ.
പ്രധാന വാർത്തകൾ
 Top