11 August Tuesday

നാദാപുരത്ത് പ്രതിരോധ പ്രവർത്തനം ഊർജിതം, റോഡുകൾ അടച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
നാദാപുരം
മൂന്നുപേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്‌ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നാദാപുരം, തൂണേരി പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്ത് അതിർത്തികൾ അടച്ചു. വിഷ്ണുമംഗലം പാലം, പാറക്കടവ് പാലം, വേറ്റുമ്മൽ, കക്കംവെള്ളി, ശാദുലി റോഡ് തുടങ്ങിയ റോഡുകൾ  അടച്ചു.   അടിയന്തര സാഹചര്യത്തിലുള്ള വാഹനങ്ങൾ കർശന  പരിശോധനകൾക്ക് ശേഷമാണ് കടത്തിവിടുന്നത്. 
നാദാപുരം  പഞ്ചായത്തിൽ രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട് 200 ലധികം പേരുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ  സമ്പർക്ക പട്ടിക വിപുലമായതിനാൽ പലരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരുമായി സമ്പർക്കത്തിലായവർ ആരെങ്കിലുമുണ്ടെങ്കിൽ ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യ പ്രവർത്തകരടക്കമുള്ളവരുടെ സ്രവം തൂണേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ  തിങ്കളാഴ്‌ച പരിശോധനക്കെടുക്കും. 
നാദാപുരം താലൂക്ക് ആശുപത്രിയിലും പരിശോധന നടക്കും. ഗുരുതര സാഹചര്യം കണക്കിലെടുത്ത് പൊലീസും ആരോഗ്യ വകുപ്പും ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ്‌ നൽകി. ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top