11 August Tuesday

കളിസ്ഥലങ്ങൾക്ക് നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
കോഴിക്കോട്‌ 
മഹാമാരി പടരുമ്പോൾ കളിക്കളങ്ങൾ തേടുന്നവർ ജാഗ്രതൈ. ജില്ലയിൽ ടർഫ് ഉൾപ്പെടെയുള്ള കളിസ്ഥലങ്ങളിൽ കനത്ത നിയന്ത്രണം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ കളിസ്ഥലങ്ങളിൽ കായികപരിശീലനങ്ങളും മത്സരങ്ങളും നിരോധിച്ച്‌ കലക്ടർ ഉത്തരവിറക്കി. എല്ലാവിധ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനും പ്രദർശനത്തിനും നിരോധനമുണ്ട്‌. കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കാനാണിത്‌. 
സ്‌പോർട്‌സ്‌ കൗൺസിൽ, മറ്റു സർക്കാർ സംവിധാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന കായിക പരിശീലന പരിപാടികൾ നടത്തുന്നതിന് കർശന നിയന്ത്രണം  ബന്ധപ്പെട്ടവർ ഏർപ്പെടുത്തണം. ഒരുതരത്തിലും കോവിഡ് വ്യാപനത്തിന് കാരണമാകില്ലെന്നും ഉറപ്പാക്കണം. 
ഉത്തരവ് പാലിക്കാത്തവർക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്‌ഷൻ 188, 269 പ്രകാരവും 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് സെക്‌ഷൻ നാല്‌  പ്രകാരവും പൊലീസ് നടപടി സ്വീകരിക്കും. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top