05 August Thursday

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

ട്രിപ്പിൾ ലോക്ഡൗണിൽ വിജനമായ മാനാഞ്ചിറയിൽ പരിശോധനയ്ക്കു നിൽക്കുന്ന പൊലീസ്. സമീപം കഴിക്കാനുള്ള ഭക്ഷണവും വെള്ളവും

കോഴിക്കോട്‌
ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ വേർതിരിച്ച്‌ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്‌ ഫലം കാണുന്നു. ഒരാഴ്ചയായി താരതമ്യേന കുറഞ്ഞ ടിപിആർ ആണ് ജില്ലയിൽ രേഖപ്പെടുത്തിയത്. മൂന്നുദിവസമായി 10 ശതമാനത്തിന് താഴെയാണ് ജില്ലയുടെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ശനിയാഴ്‌ച  9.26 ശതമാനമാണ് ടിപിആർ. ആറിന് 9.55, ഏഴിന് 11.21, എട്ടിന് 11.8, ഒൻപതിന് 10.87, പത്തിന് 9.84, വെള്ളിയാഴ്‌ച  9.41 ശതമാനം എന്നിങ്ങനെയാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്.  
15 ശതമാനത്തിന് മുകളിൽ ടിപിആർ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ വെരി ഹൈ കാറ്റഗറിയായും 20 ശതമാനത്തിന് മുകളിലുള്ളവ ക്രിട്ടിക്കലായും 25 ശതമാനത്തിന് മുകളിലുള്ളവ ഹൈലി ക്രിട്ടിക്കൽ തദ്ദേശ സ്ഥാപനങ്ങളുമായി  വേർതിരിച്ചിട്ടുണ്ട്. ഈ തദ്ദേശ സ്ഥാപനങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയുള്ള  നിയന്ത്രണങ്ങളാണ് തുടരുന്നത്. 14 ദിവസത്തേക്കാണ് ഇവിടെ നിയന്ത്രണമേർപ്പെടുത്തുന്നത്.  പ്രതിവാര ടിപിആറിലെ മാറ്റമനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ വിഭാഗങ്ങളിൽ മാറ്റം വരുത്തും.  ആറ്‌ മുതൽ 12 വരെയുള്ള പ്രതിവാര ടിപിആർ പ്രകാരം മൂന്ന്‌ തദ്ദേശ സ്ഥാപനങ്ങളാണ് 20 ശതമാനത്തിന് മുകളിലുള്ളത്. പെരുമണ്ണ 23 ശതമാനം, പെരുവയൽ 22 ശതമാനം, കാരശേരി 22 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ. 
15 ശതമാനത്തിനും 20 ശതമാനത്തിനുമിടയിൽ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. കുന്നമംഗലം 19, മുക്കം 19, മണിയൂർ 18,  ഫറോക്ക് 18, പുതുപ്പാടി 16, ചാത്തമംഗലം 16, മാവൂർ 16, ചേളന്നൂർ 16, ഒളവണ്ണ 15 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ. 10 ശതമാനത്തിനും 15 ശതമാനത്തിനുമിടയിൽ 26 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top