25 July Sunday

പതിയണം കണ്ണുകളിൽ ഈ ജീവിതങ്ങളും

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021
കോഴിക്കോട്‌ 
എല്ലാവരുടെയും ചിരിക്കുന്ന മുഖങ്ങൾ ക്യാമറയിൽ പതിപ്പിച്ചിരുന്ന ആളായിരുന്നു സുദർശനൻ. എന്നാലിപ്പോൾ അദ്ദേഹത്തിന്റെ  ചിരിമങ്ങിയിട്ട്‌ നാളേറെയായി.  കുടുംബം പോറ്റാനായി ഗോഡൗണിൽ കൂലിപ്പണിക്ക്‌ പോകുകയാണവർ. കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ ജീവിതമാർഗമായ ക്യാമറയും സ്‌റ്റുഡിയോയും ഉപേക്ഷിച്ച്‌ കുടുംബം പോറ്റാനായി പാടുപെടുന്ന  നിരവധി ഫോട്ടോ–-വീഡിയോഗ്രാഫർമാരുണ്ട്‌ ജില്ലയിൽ. 1000–-ത്തിലധികം സ്‌റ്റുഡിയോകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്‌.  
കോവിഡ്‌  മഹാമാരിയെ തുടർന്ന്‌ നാട്‌ അടച്ചുപൂട്ടിയപ്പോൾ മുതൽ തുടങ്ങിയതാണ്‌ ഇവരുടെ ദുരിതജീവിതം. പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോയും കുടുംബ ഫോട്ടോയും എടുക്കാൻ സ്‌റ്റുഡിയോയിലേക്ക്‌ ആളുകൾ എത്താതെയായി. കല്യാണങ്ങളും പരിപാടികളും നിർത്തിവച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ ജീവിതം പച്ചപിടിച്ചു വരികയായിരുന്നു. കോവിഡ്‌ രണ്ടാം തരംഗത്തിൽപ്പെട്ട്‌ വീണ്ടും ലോക്കായി. സ്‌റ്റുഡിയോ അടച്ചിട്ടതിനെ തുടർന്ന്‌ പ്രിന്റർ അടക്കമുള്ള ഉപകരണങ്ങളും നശിക്കുന്നു. വാടകപോലും നൽകാൻ കഴിയുന്നില്ല.   
പല സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയെങ്കിലും സ്‌റ്റുഡിയോയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒന്നോ രണ്ടോ ജീവനക്കാരാണ്‌ പല സ്‌റ്റുഡിയോയിലും ജോലിയെടുക്കുന്നത്‌.  മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്‌ ഇവിടങ്ങളിലുള്ളവർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top