23 August Friday

കൂടരഞ്ഞി പഞ്ചായത്ത് സമ്പൂർണ ഹോംഷോപ്പ് പദ്ധതിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
 
മുക്കം
ജില്ലയെ സമ്പൂർണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക‌് കൂടരഞ്ഞി പഞ്ചായത്തിൽ തുടക്കം. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 14 വാർഡുകളിലും ഹോംഷോപ്പുകൾ സ്ഥാപിക്കും. ഇതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും സിഡിഎസ് ജനറൽ ബോഡി യോഗം വിളിച്ചുചേർത്ത് അപേക്ഷാ ഫോം വിതരണംചെയ്തു. 
ഒരു വാർഡിൽ ഒരാൾക്ക് മാത്രമായിരിക്കും നിയമനം. അപേക്ഷകരിൽനിന്നും ജില്ലാമിഷൻ നേരിട്ട് ഇന്റർവ്യൂ നടത്തിയാണ് ഹോംഷോപ്പ് ഓണർമാരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക‌് അതത‌് വാർഡിൽ തന്നെയായിരിക്കും നിയമനം. ശ്രീനിധി സമ്പാദ്യ പദ്ധതി അംഗത്വം, സ്നേഹനിധി ചികിത്സാ സഹായ പദ്ധതി തുടങ്ങി വിവിധങ്ങളായ  സാമൂഹിക സുരക്ഷാ പദ്ധതികൾക്കും ഇവർ അർഹരായിരിക്കും. 
ജൂലൈ 15 നുള്ളിൽ  പരിശീലന പരിപാടി പൂർത്തീകരിച്ച് ജൂലൈ അവസാനവാരം ബ്ലോക്ക്‌ തല ഉദ്ഘാടനം നടത്താൻ പഞ്ചായത്ത് ഹാളിൽ  ചേർന്ന പഞ്ചായത്ത് ഭരണസമിതിയുടെയും സിഡിഎസ് ജനറൽ ബോഡിയുടെയും സംയുക്ത യോഗം തീരുമാനിച്ചു
     പ്രസിഡന്റ്‌ സോളി ജോസഫ് ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സണ്ണി പെരുകിലംതറപ്പിൽ അധ്യക്ഷനായി. 
വൈസ് പ്രസിഡന്റ്‌ വി എ നസീർ, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മേരി തങ്കച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ  ഏലിയാമ്മ ഇടമുളയിൽ,  അംഗങ്ങളായ  ജിജി കട്ടക്കയം, ജോണി വാളിപ്ലാക്കൽ, തോമസ് മാത്യു, ഗ്രേസി കീലത്ത്,ജെസ്സി പാണ്ടംപടത്തിൽ, സിഡിഎസ് ഉപസമിതി കൺവീനർ സക്കീന സലീം എന്നിവർ സംസാരിച്ചു.  
ഹോംഷോപ്പ് ജില്ലാ മാനേജർ സതീശൻ കൈതക്കൽ പദ്ധതി വിശദീകരിച്ചു. സിഡിഎസ് ചെയർപേഴ്സൺ  റെജി ജോൺ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top