19 June Wednesday

ബാലവേല വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

കോഴിക്കോട്
വിവിധ വകുപ്പുകൾ സംയുക്തമായി  അന്തര്‍ദേശീയ ബാലവേല വിദുദ്ധ ദിനാചരണം നടത്തി. ‘ബാലവേല അരുത്, അവര്‍ ഭാവിയെക്കുറിച്ച് സ്വപ്നങ്ങൾ നെയ്യട്ടെ' എന്ന മുദ്രാവാക്യത്തിൽ കോഴിക്കോട‌് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നടന്ന  ക്യാമ്പയിൻ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് ഉദ്ഘാടനം ചെയ്തു. തൊഴിലും നെെപുണ്യവും വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജില്ലാ ലീ​ഗൽ സര്‍വീസസ് അതോറിറ്റി എന്നിവയാണ് പരിപാടി സംഘടിപ്പിച്ചത്. വ്യാപാരസ്ഥാപനങ്ങളിൽ ബാലവേല വിമുക്ത സ്റ്റിക്കറുകൾ പതിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍(എൻഫോഴ്സ‌്‌മെന്റ‌്) വി പി രാജൻ അധ്യക്ഷനായി. സബ് ജഡ്ജ് എ വി ഉണ്ണികൃഷ്ണൻ, ജുവനെെൽ വിങ‌് സബ് ഇൻസ്പെക്ടര്‍ കെ ശശികുമാര്‍, ചെെൽഡ് ലെെൻ ജില്ലാ കോര്‍ഡിനേറ്റര്‍ അഫ്സൽ എന്നിവര്‍ സംസാരിച്ചു. ജില്ലാ ചെെൽഡ് പ്രൊട്ടക‌്ഷൻ ഓഫീസര്‍ ജോസഫ് റിബല്ലോ സ്വാ​ഗതവും അസി. ലേബര്‍ ഓഫീസര്‍ പി സു​ഗുണൻ നന്ദിയും പറഞ്ഞു.
താമരശേരി പഴയ ബസ് സ്റ്റാൻഡിൽ  പഞ്ചായത്ത് പ്രസിഡന്റ് ഹാജിറ കൊല്ലരുകണ്ടി  ഉദ്ഘാടനം ചെയ്തു. അസി. ലേബര്‍ ഓഫീസര്‍ ദിനേശന്‍ അധ്യക്ഷനായി.  സബ് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്‍,  വാര്‍ഡ് മെമ്പര്‍ കെ സരസ്വതി,  ഐസിഡിഎസ്  സൂപ്പര്‍വൈസര്‍  ഷീല, ഡിസിപിയു റെസ്‌ക്യൂ ഓഫീസര്‍ കെ ആര്‍  സിംസാലസ്, ഡിസിപിയു  സോഷ്യല്‍ വര്‍ക്കര്‍ പി സി അശ്വതി  എന്നിവര്‍  സംസാരിച്ചു. പുതുപ്പാടി ലിസ്സ കോളേജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത തെരുവുനാടകം, ഫ്ളാഷ് മോബ് എന്നിവ നടന്നു.
പ്രധാന വാർത്തകൾ
 Top