23 July Tuesday

മഞ്ഞപ്പിത്തം: പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

ബാലുശേരി
പനങ്ങാട് പഞ്ചായത്തിലെ കരയത്തൊടി പ്രദേശത്ത് പടർന്നു പിടിച്ച മഞ്ഞപ്പിത്തം തടയുന്നതിന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, നോട്ടീസ് വിതരണം എന്നിവ നടത്തി. 
ജലനിധി പദ്ധതികളിലെ കുടിവെള്ളം പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. തൊഴിലുറപ്പ് തൊഴിലാളികളിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയ്ക്ക് വാർഡ് മെമ്പർ കെ ബിന്ദു, മെഡിക്കൽ ഓഫീസർ  അഫ്സൽ, എച്ച് ഐ സി രാധാകൃഷ്ണൻ, ജെ എച്ച് ഐമാരായ രാജേഷ്, യൂസഫ്, സജീഷ് എന്നിവർ നേതൃത്വം നൽകി. ആരോഗ്യ പ്രവർത്തകർ, ആരോഗ്യ സേനാ പ്രവർത്തകർ , സാനിറ്റേഷൻ കമ്മറ്റി മെമ്പർമാർ എന്നിവർ പങ്കെടുത്തു. വ്യാഴാഴ്ച കരയത്തൊടി മദ്രസ്സയിൽ  മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടക്കും.
പ്രധാന വാർത്തകൾ
 Top