15 October Tuesday

കാറ്റിലും മഴയിലും വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

ബാലുശേരി
ബുധനാഴ്ച വൈകിട്ടുണ്ടായ കാറ്റിൽ വ്യാപക നാശം. മരംവീണ് വൈദ്യുതി ലൈൻ തകർന്നു. വീടിനു മുകളിൽ പ്ലാവ് വീണ് വീട് ഭാഗികമായി തകർന്നു. കൈരളി റോഡിലെ രാമൻപുനത്തിൽ ലക്ഷ്മിയുടെ വീടിനു മുകളിൽ പ്ലാവ് വീണ് വീടിന് സാരമായ കേടുപറ്റി. വൈദ്യുതി ലൈനിൽ മരം വീണ് ലൈൻ പൊട്ടി. രാത്രിയിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. 11 കെവി മെയിൻ ലൈനിനു മുകളിലാണ് തെങ്ങ് വീണത്. പലയിടങ്ങളിലും മരം വീണ് വൈദ്യുതി ലൈൻ പൊട്ടിയിട്ടുണ്ട്. 
പേരാമ്പ്ര
ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീണ് സ‌്കൂട്ടർ തകർന്നു. പേരാമ്പ്ര ഇ എംഎസ് ആശുപത്രിക്ക‌് സമീപം ഡിടിഡിസി കൊറിയർ സർവീസ് ഓഫീസിന് മുന്നിൽ നിർത്തിയിട്ട കോടേരിച്ചാൽ അമ്പലക്കണ്ടി അനിൽകുമാറിന്റെ സ്കൂട്ടറാണ് തകർന്നത്.
ഉള്ള്യേരി–-കുറ്റ്യാടി റൂട്ടിൽ സംസ്ഥാന പാതയിൽ മരം കടപുഴകിവീണ‌് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകിട്ട‌് അഞ്ചോടെ ശക്തമായ കാറ്റിലാണ‌് കടിയങ്ങാട് സർവീസ് സ്റ്റേഷന് സമീപം വൻമരം കടപുഴകി വീണത‌്. പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് നീക്കിയശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
 
മേപ്പയൂർ
കഴിഞ്ഞദിവസമുണ്ടായ ഇടിമിന്നലിൽ മഠത്തുംഭാഗം കൊപ്പാരത്ത് ഇന്ദിരയുടെ വീടിന് കേടുപാട‌് സംഭവിച്ചു. വയറിങ‌് പൂർണമായി തകർന്നു. ചുമരിലും വിള്ളലുകളുണ്ടായി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിധവയായ ഇന്ദിരയും സഹോദരിയും തലനാരിഴയ‌്ക്കാണ് രക്ഷപ്പെട്ടത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top