02 July Saturday

കളി ആട്ടം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
കൊയിലാണ്ടി
ആട്ടവും പാട്ടും അറിവും ആനന്ദവും നിറഞ്ഞ ആറു ദിവസം പിന്നിട്ട് പൂക്കാട് കലാലയം കളി ആട്ടം 2022 സമാപിച്ചു. നാടക പ്രവർത്തകരായ മനോജ് നാരായണനും എ അബൂബക്കറുമാണ് നേതൃത്വം നൽകിയത്. ക്യാമ്പിന്‌ അനുബന്ധമായി നടത്തിയ തിയേറ്റർ ഫെസ്റ്റിൽ നാടകങ്ങൾ, മുടിയേറ്റ്, ശീതങ്കൻ തുള്ളൽ, കഥകളി, തായമ്പക, നൃത്ത ശില്പങ്ങൾ തുടങ്ങിയവ അരങ്ങേറി. കൊച്ചു കുട്ടികൾക്കായി നടത്തിയ കുട്ടിക്കളി ആട്ടവും ശ്രദ്ധേയമായി. കാപ്പാട് കടപ്പുറത്തേയ്ക്കു നടത്തിയ ചരിത്ര സ്മൃതി യാത്രയോടനുബന്ധിച്ച് രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ലാൻസ് നായിക് ശ്രീജിത്തിന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി.
     വൈകിട്ടു നടന്ന സമാപന സമ്മേളനം ചേമഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡന്റ്‌ യു കെ രാഘവൻ അധ്യക്ഷനായി. രക്ഷിതാക്കളും കുട്ടികളും ക്യാമ്പനുഭവങ്ങൾ വിശദീകരിച്ചു. എ കെ രമേശ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മനോജ് നാരായണൻ, എ അബൂബക്കർ എന്നിവർ ക്യാമ്പ് അവലോകനം നടത്തി. വർക്കിങ്‌ ചെയർമാൻ സി വി ബാലകൃഷ്ണൻ, ജനറൽ കൺവീനർ കെ ശ്രീനിവാസൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. അശോകൻ കോട്ട് സ്വാഗതവും സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top