03 July Sunday
മുക്കുപണ്ട പണയ തട്ടിപ്പ്

എൽഡിഎഫ്‌ സത്യഗ്രഹ സമരം നാലാം ദിവസത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
 
മുക്കം
മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയായ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബാബു പൊലുകുന്നത്ത് രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത്കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരം നാലാം ദിവസത്തിലേക്ക്. ചതുർദിന സത്യഗ്രഹം വ്യാഴം സമാപിക്കും. തുടർന്ന് പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനം
മൂന്നാം ദിവസം സിപിഐ  ജില്ലാ കമ്മിറ്റി അംഗം വി എ സെബാസ്റ്റ്യൻ സമരം  ഉദ്ഘാടനം ചെയ്തു. സി ടി സി അബ്ദുള്ള, എൻ രവീന്ദ്രകുമാർ, വി കെ അബൂബക്കർ, സന്തോഷ് സെബാസ്റ്റ്യൻ, ഇ അരുൺ, ഗിരീഷ് കാരകുറ്റി, വി എ സണ്ണി, സി ടി അബ്ദുൽ ഗഫൂർ, കെ പി അഖിൽ, പി കെ സജിത്ത്, ടി അനസ്, സിജി ബൈജു തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top