25 June Friday

അടച്ചിടൽ അഞ്ച്‌ ദിവസം പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
കോഴിക്കോട്‌ 
കോവിഡ്‌ തീവ്രവ്യാപനത്തെ  തടയാൻ  നാടാകെ അടച്ചിട്ടിട്ട്‌ അഞ്ച്‌ ദിവസം പിന്നിടുന്നു. പെരുന്നാൾ തലേന്നും ലോക്‌ഡൗണിനോട്‌ സഹകരിച്ച്‌ ജനങ്ങൾ ഒപ്പം നിന്നു.  മിക്കയിടങ്ങളിലും അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമാണ്‌ ആളുകൾ പുറത്തിറങ്ങിയത്‌. നഗര–- ഗ്രാമ പ്രദേശങ്ങളിൽ രണ്ടുശതമാനത്തിൽ താഴെ  വാഹനങ്ങളേ നിരത്തിലിറങ്ങിയുള്ളൂ.  
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക്‌ മുമ്പിൻ രണ്ട്‌ മീറ്റർ അകലത്തിൽ പോയിന്റുകൾ മാർക്ക്‌ ചെയ്യാത്തവർക്കെതിരെ പൊലീസ്‌ കേസെടുത്തു. പെരുന്നാൾ പ്രമാണിച്ച്‌ മാംസവിൽപ്പന ശാലകൾക്ക്‌ അധിക സമയം പ്രവർത്തിക്കാൻ അനുമതിനൽകിയതിനാൽ തിരക്ക്‌ കുറഞ്ഞു. 
731 കേസുകൾ കൂടി
 കടുത്ത നിയന്ത്രണത്തിനിടയിലും നിയമം ലംഘിക്കുന്നവരുണ്ട്‌.  ജില്ലയിൽ  കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 731 കേസുകൾ കൂടി  രജിസ്റ്റർചെയ്തു.   സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെ  പേരിലുമാണ്‌ നടപടി. നഗര പരിധിയിൽ 49 ഉം റൂറലിൽ 79 ഉം കേസുകളെടുത്തു. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ നഗര പരിധിയിൽ 324 കേസുണ്ട്‌. റൂറലിൽ ഇത്‌ 279 ആണ്‌. ഇവരിൽനിന്ന് പിഴ ഈടാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top